പ്രധാനമന്ത്രി ഇത്രയും ദുര്‍ബലനോ നിസ്സഹായനോ ആയ അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല; മോദിയുടെ കള്ളപ്പണ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്

(www.kl14onlinenews.com)
(10-May-2024)

പ്രധാനമന്ത്രി ഇത്രയും ദുര്‍ബലനോ നിസ്സഹായനോ ആയ അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല; മോദിയുടെ കള്ളപ്പണ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്
ഡല്‍ഹി: രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്രയും ദുര്‍ബലനോ നിസ്സഹായനോ ആയ അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്. വ്യവസായികളായ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസ് കള്ളപ്പണം സ്വീകരിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു അവര്‍. മോദിയുടെ പ്രസ്തവനക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. കളളപ്പണം കടത്തിയെങ്കില്‍ സ്വന്തം സര്‍ക്കാറിന് കീഴിലുള്ള ഇഡിയേയും സിബിഐഎയും ഉപയോഗിച്ച് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് മോദിയെ വെല്ലുവിളിച്ചു.

മോദിയുടെ അദാനി, അംബാനി ബന്ധം രാഹുല്‍ ഗാന്ധി അടമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണ വിഷയമാക്കിയിരുന്നു. ഇതു വഴിതിരിച്ചു വിടാനാണ് മോദിയുടെ പരാമര്‍ശമെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇതിനിടെ കള്ളപ്പണം കടത്തിയിട്ടുണ്ടെങ്കില്‍ അംബാനിക്കും അദാനിക്കുമെതിരെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈ ആവശ്യം ഉന്നയിച്ച് മോദിക്ക് കത്തയച്ചു.

കോണ്‍ഗ്രസ് നടത്തുന്ന അഴിമതിയെ കുറിച്ചാണ് മോദി 10 വര്‍ഷമായി പറയുന്നതെന്നും തെളിയിക്കാനുള്ള ആര്‍ജ്ജവം മോദി കാണിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. നാലാംഘട്ട ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ മോദിയുടെ പ്രസ്താവന രാഷ്ട്രീയ ആയുധമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. തെലങ്കാനയിലെ കരീംനസഗറിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് മോദി കോണ്‍ഗ്രസിനെതിരെ കള്ളപ്പണ പ്രചാരണം നടത്തിയത്.

Post a Comment

Previous Post Next Post