പ്ലസ്ടു, വിഎച്ച്എസ്ഇ; സേ, ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 12 മുതൽ; പുനർ മൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം

(www.kl14onlinenews.com)
(10-May-2024)

പ്ലസ്ടു, വിഎച്ച്എസ്ഇ; സേ, ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 12 മുതൽ; പുനർ മൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം
ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ സേ, ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 12 മുതൽ 20 വരെ നടക്കും. അപേക്ഷ 15 വരെ സമർപ്പിക്കാം. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്‌ക്കും ഉത്തര കടലാസുകളുടെ പകർപ്പിനും 14 വരെ അപേക്ഷിക്കാം.

ഇരട്ട മൂല്യനിർണയം നടന്ന ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിൽ പുനർമൂല്യനിർണയം സൂ​ക്ഷ്മ പരിശോധനയുമുണ്ടാകില്ല. ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷിക്കാവുന്നതാണ്. അവരവർ‌ രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

പുനർ മൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 500 രൂപയും ഉത്തര കടലാസുകളുടെ പകർപ്പിന് 300 രൂപയും സൂക്ഷ്മ പരിശോധനയ്‌ക്കും 100 രൂപയുമാണ് ഫീസ്. വിഎച്ച്എസ്ഇ ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്‌ക്കും സ്കൂളുകളിൽ 14 വരെ അപേക്ഷിക്കാം.

Post a Comment

Previous Post Next Post