(www.kl14onlinenews.com)
(05-May-2024)
കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. നഗരമധ്യത്തിലെ ഹോസ്റ്റലിലാണ് അവിവാഹിതയായ യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. യുവതിയുടെ കൂട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നോർത്ത് പൊലീസ് അമ്മയെയും കുഞ്ഞിനെയും ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.
ആറുപേരടങ്ങുന്ന റൂമിലാണ് കൊല്ലം സ്വദേശിയായ യുവതി താമസിച്ചിരുന്നത്. യുവതി ഗർഭിണിയാണെന്ന് ആരും അറിഞ്ഞിരുന്നില്ല. ഇന്നു രാവിലെയോടെ ശുചിമുറിയിൽ കയറിയ യുവതി ഏറെ നേരം പുറത്തിറങ്ങാതായതോടെ കൂട്ടുകാർ വാതിൽ തള്ളി തുറക്കുകയായിരുന്നു. അപ്പോഴാണ് യുവതി പ്രസവിച്ച വിവരം അറിയുന്നത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് യുവതി. കാമുകനിൽനിന്നും ഗർഭം ധരിച്ചുവെന്നാണ് യുവതി നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ കാമുകന്റെ വീട്ടുകാരെയും യുവതിയുടെ വീട്ടുകാരെയും വിളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ നോർത്ത് പൊലീസ് സംഘം കുഞ്ഞിനെയും അമ്മയെയും എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 2.80 കിലോഗ്രാം തൂക്കമുള്ള കുട്ടി ആരോഗ്യവാനാണ്. യുവതിക്കും കുഴപ്പമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.
മൂന്നരമാസം മുമ്പാണ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിച്ച് യുവതി എറണാകുളത്ത് എത്തിയത്. ഹോസ്റ്റലിൽ 6 പേർക്ക് ഒപ്പപ്മായിരുന്നു താമസം. ഗർഭിണിയാണെന്ന വിവരം ഹോസ്റ്റലിലുള്ളവരോടും ജോലി സ്ഥലത്തുള്ളവരോടും മറച്ചുവെച്ചിരിക്കുകയായിരുന്നു. സംശയം തോന്നി ചോദിച്ചവരോട് ഗ്യാസ്ട്രബിളിന്‍റെ പ്രശ്നമുണ്ടെന്നാണ് മറുപടി നൽകിയതെന്നും പറയുന്നു.
Post a Comment