രാത്രി ബെഡ്റൂമിലെത്തിയ ഭർത്താവ് കണ്ടത് ഭാര്യയുടെ സുഹൃത്തിനെ, കോഴിക്കോട് യുവാവിനെ വെട്ടിപ്പരുക്കേല്പിച്ച് ഭർത്താവ്!

(www.kl14onlinenews.com)
(07-May-2024)

രാത്രി ബെഡ്റൂമിലെത്തിയ ഭർത്താവ് കണ്ടത് ഭാര്യയുടെ സുഹൃത്തിനെ, കോഴിക്കോട് യുവാവിനെ വെട്ടിപ്പരുക്കേല്പിച്ച് ഭർത്താവ്!
കോഴിക്കോട്: ഇരുപത്തിമൂന്നുകാരിയുടെ കിടപ്പുമുറിയിൽ അതിക്രമിച്ച് കയറിക്കിടന്ന ആൺസുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. അരീക്കോട് സ്വദേശിയായ യുവാവിനാണ് പരിക്കേറ്റിരിക്കുന്നത്. തലയ്ക്കും മുഖത്തും വെട്ടേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടിപ്പാറ സ്വദേശിനിയുടെ മാതൃവീട്ടിൽവെച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയായിരുന്നു സംഭവം നടന്നത്.

കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ യുവതി തിരിച്ചുവന്നില്ലെന്ന പരാതിയുമായി മൂന്ന് ദിവസം മുമ്പാണ് ഭർത്താവ് താമരശ്ശേരി പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടക്കവെ ആൺസുഹൃത്തിൻ്റെ ബന്ധുക്കൾ യുവതിയെ സ്റ്റേഷനിൽ ഹാജരാക്കി. തുടർന്ന് യുവതിയുടെ ഭർത്താവിനെയും വീട്ടുകാരെയും വിളിച്ചുവരുത്തി അവരോടൊപ്പം വീട്ടിലേക്കയച്ചു.

വീട്ടിലെത്തി പത്ത് മിനിറ്റ് കയിഞ്ഞപ്പോഴേക്കും ആൺസുഹൃത്ത് കിടപ്പറയിലേക്ക് കയറിവന്നു. ഭർത്താവിനൊപ്പം കിടപ്പുമുറിയിൽ ഇരിക്കുന്ന സമയത്താണ് ആൺസുഹൃത്ത് കയറിവന്ന് ഭാര്യയോടൊപ്പം കട്ടിലിൽ കിടന്നത്. വീടിൻ്റെ കതക് അടച്ചിരുന്നില്ല. യുവാവ് അകത്തു കയറിവരികയായിരുന്നു. ഇതിൽ പ്രകോപിതനായ ഭർത്താവ് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് വെട്ടുകയായിരുന്നു. ടേബിൾഫാനെടുത്ത് അടിക്കുകയും ചെയ്തു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടുകയായിരുന്നു യുവാവ്. പിന്നാലെ യുവതിയും വീട് വിട്ടിറങ്ങിപോയി. യുവതിയും ഭര്‍ത്താവും രണ്ടുവയസ്സായ കുട്ടിയും യുവതിയുടെ മാതാവും മൂത്ത സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്.

പരിക്കേറ്റ് രക്തം വാര്‍ന്ന് ജീവനുംകൊണ്ട് ഓടിയ യുവാവിനെ കവലയിലെത്തിയപ്പോൾ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

യുവതിയും ലുഹൈബും തമ്മിൽ അടുപ്പത്തിലായിരുന്നു. രണ്ടു വയസ്സായ കുഞ്ഞുമായി യുവതി കഴിഞ്ഞ ദിവസം വീട് വിട്ടു പോയിരുന്നു. തുടർന്ന് ഇവരെ കാണാനില്ലെന്ന് കാണിച്ചു കൊണ്ട് യുവതിയുടെ ഭർത്താവായ പുതുപ്പാടി മലപ്പുറം സ്വദേശി ഫാഹിസ് പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ രാത്രി 11 മണിയോടെ ലുഹൈബിന്റെ ബന്ധുക്കള്‍ യുവതിയെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

ഫാഹിസും ബന്ധുക്കളുമായി പൊലീസ് നടത്തിയ ചർച്ചയ്ക്കു ശേഷം പന്ത്രണ്ടരയോടെ യുവതി ഫാഹിസിനൊപ്പം വീട്ടിലേക്കു പോയി. അല്‍പസമയത്തിനു ശേഷം അവിടെയെത്തിയ ലുഹൈബ്, കിടപ്പുമുറിയിലിരുന്നു സംസാരിക്കുകയായിരുന്ന ഫാഹിസിന്റെയും യുവതിയുടെയും അടുത്തെത്തുകയും യുവതിക്കൊപ്പം കട്ടിലിലേക്കു കിടക്കുകയുമായിരുന്നു.


ഇതു കണ്ട ഫാഹിസ് ടേബിള്‍ ഫാൻ കൊണ്ട് ലുഹൈബിനെ മർദിക്കുകയും അടുക്കളയില്‍നിന്നു കത്തിയെടുത്ത് വെട്ടുകയും ചെയ്തു

എന്നാൽ പിന്നീട് യുവതിയും സുഹൃത്തും വീടുവിട്ടിറങ്ങുകയായിരുന്നു. നാട്ടുകാരാണ് ആംബുലന്‍സിൽ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരി എസ്ഐ ബാബുരാജിന്റെ നേതൃത്വത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post