സിറ്റി ഗോൾഡ് ഹജ്ജ് ഉംറ ക്ലാസ്സ് സംഘടിപ്പിച്ചു

(www.kl14onlinenews.com)
(08-May-2024)

സിറ്റി ഗോൾഡ് ഹജ്ജ് ഉംറ ക്ലാസ്സ് സംഘടിപ്പിച്ചു
കാസർകോട് :
പ്രമുഖ ജ്വല്ലറി ബ്രാൻഡായ സിറ്റി ഗോൾഡ് ഗ്രൂപ്പ് ഈ വർഷം സർക്കാർ മുഖേനയും സ്വകാര്യ ഏജൻസി വഴിയും ഹജ്ജിനു പോകുന്നവർക്ക് കാസർഗോഡ് മുൻസിപ്പൽ ടൗൺഹാളിൽ വച്ച് ഹജ്ജ് ക്ലാസ് സംഘടിപ്പിച്ചു.

പ്രമുഖ പണ്ഡിതനും ഉജ്ജ്വല വാഗ്മിയുമായ ബഹുമാനപ്പെട്ട ഉസ്താദ് അബ്ദുസമദ് പൂക്കോട്ടൂർ ക്ലാസിന് നേതൃത്വം നൽകി.

സിറ്റി ഗോൾഡ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ കരീം കോളിയാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട ശ്രീ എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.

കാസർഗോഡ് മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം, മജിലിസ് കോളേജ് പ്രിൻസിപ്പൽ ഹാഫിസ് ഹാഷിം അസ്ഹരി, മുഹമ്മദ് അബ്ദുൽ ഖാദർ ചെമ്പരിക്ക, മുഹമ്മദ് ഹനീഫ് ഹാജി എം ടി സി ഉപ്പള, അബ്ദുൽ ഖാദർ മുസ്ലിയാർ ചെർക്കള, സിറ്റി ഗോൾഡ് ഡയറക്ടർമാരായ മുഹമ്മദ് ഇർഷാദ് കോളിയാട്, മുഹമ്മദ് ദിൽഷാദ് കോളിയാട്, നൗഷാദ് ചൂരി എന്നിവർ സംബന്ധിച്ചു.

ചടങ്ങിൽ അഷ്റഫ് എടനീർ സ്വാഗതവും തുടർന്ന് എ അബ്ദുറഹ്മാൻ, മുൻ മന്ത്രി സി ടി അഹമ്മദലി എന്നിവരും പ്രസംഗിച്ചു.

ഇക്ബാൽ ചെമ്മനാട്, ജലീൽ റൂബി, അസൈനാർ അടുക്കത്ത് ബയൽ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

ഹജ്ജ് വളണ്ടിയർമാർക്കുള്ള കിറ്റ് വിതരണം ബഹുമാനപ്പെട്ട ശ്രീ എൻ എ നെല്ലിക്കുന്ന് എം എൽ എ അമാനുല്ലാഹ് മൗലവിക്ക് നൽകി നിർവഹിച്ചു.

Post a Comment

Previous Post Next Post