പടന്ന അമേത്ച്വർ നാടക മത്സരം, ചങ്ങമ്പുഴ വാണിയംപാറയ്ക്ക് മികച്ച നേട്ടം

(www.kl14onlinenews.com)
(08-May-2024)

പടന്ന അമേത്ച്വർ നാടക മത്സരം, ചങ്ങമ്പുഴ വാണിയംപാറയ്ക്ക് മികച്ച നേട്ടം
പടന്ന:
വോയിസ്‌ ഓഫ് പടന്ന ദശവാർഷികാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സംസ്ഥാന തല അമേത്ച്വർ നാടക മത്സരത്തിൽചങ്ങമ്പുഴ വാണിയംപാറയ്ക്ക് മികച്ച നേട്ടം.
മികച്ച രണ്ടാമത്തെ നാടകം, മികച്ച നടൻ, മികച്ച നടിക്കുള്ള സ്പെഷ്യൽ ജൂറി അവാർഡ് എന്നീ പുരസ്‌കാരങ്ങൾ ചങ്ങമ്പുഴ അവതരിപ്പിച്ച ഏല്യ നാടകം നേടി.
മികച്ച നാടനയി ചങ്ങമ്പുഴയുടെ അജേഷ് വാണിയംപാറയെയാണ് തെരഞ്ഞെടുത്തു. മികച്ച നടിക്കുള്ള സ്പെഷ്യൽ ജൂറി അവാർഡ് വൈഷ്ണവി ശശികുമാർ നേടി.
കേരള സംഗീത നാടക അക്കാദമി നാടകോത്സവത്തിൽ ഉൾപ്പെടെ നിരവധി വേദികളിൽ ഇതിനോടകം അവതരിപ്പിച്ച് അംഗീകാരങ്ങൾ നേടിയ നാടകമാണ് ഏല്യ.
31വർഷമായി അമേത്ച്വർ നാടക രംഗത്ത് കരുത്തുറ്റ സംഭവനകൾ നൽകി കൊണ്ടിരിക്കുന്ന ചങ്ങമ്പുഴയുടെ പുതിയ നാടകം ഏല്യയും വേദികളിൽ നിന്ന് വേദികളിലേക്ക് പ്രയാണം തുടരുകയാണ്.

Post a Comment

Previous Post Next Post