(www.kl14onlinenews.com)
(08-May-2024)
കാസർകോട് :
മഞ്ചേശ്വരം/ഇരിങ്ങാലക്കുട, കുഞ്ചത്തൂരിൽ മൂന്ന് പേരുടെ ദാരുണ അന്ത്യത്തിന് കാരണമായ വാഹനാപകടം ദേശീയപാത നിർമാണത്തിനിടെ തുടരുന്ന ദുരന്തങ്ങളിലൊന്ന്. പണി പൂർത്തിയായ ഭാഗത്താണ് അപകടം നടന്നത്. ആറുവരിപ്പാതയുടെ വിസ്തൃതിയിൽ മയങ്ങിവീഴുന്ന ഡ്രൈവർമാരുടെ നിയന്ത്രണം വിടലാണ് ദുരന്തത്തിന് കാരണമെന്നാണ് പറയുന്നത്.
ആംബുലൻസിന് ജീവൻ രക്ഷിക്കാൻ ഏത് വഴിയിലും എത്ര വേഗതയിലും പോകാമെന്നിരിക്കെ വിസ്തൃതി കൂടിയ റോഡിലും ആംബുലൻസ് സംയമനം പാലിക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ദേശീയ പാതയിലുണ്ടായ ഒരു അപകടത്തിൽപെട്ട് ഗുരുതര പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ദേശീയപാതയിൽ മറ്റൊരു അപകടത്തിൽ പെട്ട് മൂന്നുപേർ മരിച്ചത്.
കാസര്‍കോട് മഞ്ചേശ്വരത്ത് കുഞ്ചത്തുരില് ഉണ്ടായ കാര്‍ അപകടത്തില്‍ ഇരിങ്ങാലക്കുട കണേ്ഠശ്വരം സ്വദേശികളായ പുതുമന ശിവദം വീട്ടില്‍ ശിവകുമാറിന്റെയും(54) മക്കളായശരത് (23),സൗരവ്(15) എന്നിവരുടെ ആകസ്മികമായ മരണം കണേ്ഠശ്വരം പ്രദേശത്തെ കണ്ണീരിലാഴ്ത്തി.
ബാംഗ്ലുരിലുളള ശിവകുമാറിന്റെ സഹോദരിയുടെ വീട്ടില്‍ സന്ദര്‍ശനം കഴിഞ്ഞ് മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തി ഇരിങ്ങാലക്കുടയിലുളള വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആംബുലന്‍സുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഒരു സര്‍ജറി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്നതു കൊണ്ടാണ് ശിവകുമാറിന്റെ ഭാര്യ സ്മിത യാത്രയില്‍ ഉണ്ടാകാതിരുന്നത്. ദുബൈയില്‍ ജോലി ചെയ്യുന്ന ശിവകുമാര്‍ കൂടല്‍മാണിക്യം ഉത്സവത്തിന് മുമ്പാണ് ദുബൈയില്‍ നിന്ന് നാട്ടിലെത്തിയത്.
ഈ മാസം 18 ന് ദുബായിലേക്ക് തിരിച്ചു പോകുന്നതിനുമുമ്പ് ബാംഗ്ലൂരില്‍ പോയി സഹോദരിയേയും കണ്ട് മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനവും കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഭര്‍ത്താവും മക്കളും അപകടത്തില്‍ മരിച്ചു എന്ന കാര്യം ഭാര്യ സ്മിതയെ അറിയിച്ചിട്ടില്ല. അപകടത്തില്‍ പരിക്കുപറ്റി എന്ന ഒരു സൂചനമാത്രമാണ് അറിയിച്ചിട്ടുളളത്. വിവരം അറിഞ്ഞ് ബന്ധുക്കള്‍ മഞ്ചേശ്വരത്തേക്ക് യാത്രതിരിച്ചിച്ചുണ്ട്.
Post a Comment