ഡ്രൈവിങ് ടെസ്റ്റ് ഇന്നും മുടങ്ങി; നിലത്തുകിടന്നും കഞ്ഞിവെച്ചും പ്രതിഷേധം തുടരുന്നു

(www.kl14onlinenews.com)
(10-May-2024)

ഡ്രൈവിങ് ടെസ്റ്റ് ഇന്നും മുടങ്ങി; നിലത്തുകിടന്നും കഞ്ഞിവെച്ചും പ്രതിഷേധം തുടരുന്നു
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി മുന്നോട്ടു പോകാൻ സംസ്ഥാന മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് ഡ്രൈവിങ് സ്കൂൾ ഉടമകൾ. സ്ഥാനത്ത് വിവിധ ഭാഗങ്ങളിലായ നിലത്തു കിടന്നും കഞ്ഞിവെച്ചും സമരക്കാർ പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് മുദ്രാവാക്യങ്ങളുമായി സമരക്കാർ രംഗത്തെത്തിയപ്പോൾ, തൃശൂരിൽ ശവക്കിഴിയെടുത്ത് അതിൽ കിടന്നാണ് ഡ്രൈവിങ് സ്കൂൾ ഉടമകൾ പ്രതിഷേധിച്ചത്.

സംഭവത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണഷേ കുമാറിനെ വിമർശിച്ച് സിപിഎം നേതാവ് എ.കെ. ബാലൻ രംഗത്തെത്തി. തെഴിലാളി സംഘടനകളുമായി ചർച്ച നടത്തണമെന്നും, ഏകപക്ഷിയമായ തീരുമാനങ്ങൾ എടുക്കരുതെന്നും എ.കെ. ബാലൻ പറഞ്ഞു.

പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്തണം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണം തുടങ്ങിയവയാണ് പ്രധാന പരഷ്കരണങ്ങൾ. ഡ്രൈവിങ് ടെസ്റ്റ് കുറ്റമറ്റ നിലയിൽ നടത്തുന്നതിനായാണ് സർക്കാർ പരിഷ്കാരം നടപ്പാക്കുന്നതെന്നും അത് തടസ്സപ്പെടുത്താനുള്ള ശ്രമത്തിൽ നിന്ന് ബന്ധപ്പെട്ടവ‍ര്‍ പിന്മാറണമെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞിരുന്നു.

ഗതാഗത വകുപ്പ് കർശനമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. നിർദേശം പാലിക്കാൻ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 86 ഡ്രൈവിംഗ് ടെസ്റ്റ് ​ഗ്രൗണ്ടുകളാണുള്ളത്. ഇതിൽ 77 എണ്ണം ഡ്രൈവിങ് സ്‌കൂളികളിടേതാണ്. 9 എണ്ണം മാത്രമാണ് സർക്കാർ , മോട്ടോർ വാഹന വകുപ്പ് ഗ്രൗണ്ടുകൾ ഉള്ളത്. അത്കൊണ്ട് തന്നെ KSRTC യുടെ ഭൂമിയിൽ, മറ്റു സർക്കാർ ഭൂമിയിലെ ഗ്രൗണ്ടുകൾ എന്നിവിടങ്ങളിൽ ടെസ്റ്റുകൾ നടത്താനാണ് തീരുമാനം.

മോട്ടോർ വാഹനവകുപ്പിന് സ്വന്തമായി സ്ഥലമുളളടിത്താണ് ഇന്ന് ടെസ്റ്റ് നടക്കുക. മറ്റ് സ്ഥലങ്ങളിൽ തിങ്കളാഴ്ച മാത്രമേ പകരം സൗകര്യം ഒരുങ്ങുകയുള്ളൂ. കെ എസ് ആർ ടി സിയുടെ സ്ഥലങ്ങളിൽ ഉള്‍പ്പടെ ടെസ്റ്റ് നടത്താനാണ് തീരുമാനം. പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തിൽ നിന്ന് നൽകിയിരിക്കുന്ന നിര്‍ദേശം.

ഈ മാസം 13 ന് സംഘടനകൾ സെക്രട്ടറിയേറ്റ് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post