കെഎസ്ആർടിസി ബസും ടോറസും കൂട്ടിയിടിച്ചു; 16ലേറെപ്പേര്‍ക്ക് പരിക്ക് l

(www.kl14onlinenews.com)
(10-May-2024)

കെഎസ്ആർടിസി ബസും ടോറസും കൂട്ടിയിടിച്ചു; 16ലേറെപ്പേര്‍ക്ക് പരിക്ക്
തൃശ്ശൂർ: കുന്നംകുളം കുറുക്കൻ പാറയിൽ കെഎസ്ആർടിസി ബസും ടോറസും കൂട്ടിയിടിച്ച് 16ലേറെപ്പേർക്ക് പരിക്ക്. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും മണ്ണു കയറ്റിവന്ന ടോറസുമാണ് കൂട്ടിയിടിച്ചത്. ടോറസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുതത്ത്. ബസിലുണ്ടായിരുന്ന പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

രാവിലെ മുതല്‍ ഈ പ്രദേശത്ത് മഴ പെയ്യുന്നുണ്ട്. മഴ പെയ്യുന്നതിനിടയില്‍ തെന്നിമാറി നിയന്ത്രണം വിട്ട ബസ് എതിര്‍ദിശയില്‍ വരികയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Post a Comment

Previous Post Next Post