ദേശീയപാതയിൽ വാഹനാപകടങ്ങൾ തുടർകഥയാകുന്നു; അധികൃതരുടെ അനാസ്ഥ: പിഡിപി

(www.kl14onlinenews.com)
(13-May-2024)

ദേശീയപാതയിൽ വാഹനാപകടങ്ങൾ തുടർകഥയാകുന്നു; അധികൃതരുടെ അനാസ്ഥ: പിഡിപി
ഉപ്പള :
അപകടം പരമ്പരയാകുമ്പോഴും അധികൃതർ കണ്ണടച്ചു തന്നെ. വാഹന വേഗനിയന്ത്രണ സംവിധാനം വേണമെന്ന ആവശ്യം ഉയർന്നു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അധികൃതരുടെ അനാവസ്ഥയിൽ ചെറുതും വലുതുമായ ഒരുപാട് അപകടങ്ങൾ വിവിധ ഭാഗങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു കൂടാതെ മണിക്കൂറോളം ഉള്ള ഗതാഗതകുരുക്കും കഴിഞ്ഞ ദിവസം കുഞ്ചത്തൂരിൽ വച്ച് ഉണ്ടായ അപകടങ്ങളിൽ നാല് ജീവനുകളാണ് നഷ്ടപ്പെട്ടത് ഉപ്പള ഗേറ്റ്മുതൽ ഉപ്പള നഗരത്തിൽ എത്താൻ വൈകുന്നേരങ്ങളിൽ വാഹനത്തിൽ യാത്ര ചെയ്യുകയാണെങ്കിൽ മണിക്കൂറോളം ഗതാഗത കുരുക്കിൽ പെട്ടുപോകുന്നു ബന്തിയോടും കുമ്പളയിലും കൈക്കമ്പയിലും ഇതേ അവസ്ഥ തന്നെ കാൽ നട യാത്ര ക്കാർ പോലും  വളരെ ഭയത്തോടെ കൂടി പോവേണ്ടിയ അവസ്ഥ  ഉപ്പള ബസ് സ്റ്റാൻഡിൽ ബസുകൾ കയറാത്തതും  പ്രായം കൂടിയവരെയും  സ്ത്രീകളെയും കുട്ടികളെയും വല്ലാത്ത അലട്ടുന്നു  അവധി കഴിഞ്ഞു അടുത്തമാസം സ്കൂൾ തുറക്കുന്നതോടെ  വിദ്യാർഥികളും  പ്രയാസങ്ങൾ അനുഭവിക്കും വളവ് തിരിഞ്ഞുള്ള റോഡുകളും കുഴികളും അപകടങ്ങൾക്ക് കാരണമാകുന്നു മഴക്കാലമായതോടെ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും  അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന്  എം എ കളത്തൂർ അബ്ദുറഹ്മാൻ ബേക്കൂർ മൂസ അടുക എന്നിവർ ആവശ്യപെട്ടു.

വേഗ നിയന്ത്രണത്തിനു അടിയന്തരവും കർശനവുമായ സംവിധാനം ഏർപ്പെടുത്തുന്നതിൽ അധികൃതർ അമാന്തം തുടർന്നാൽ അതു മനുഷ്യ ജീവനോടുള്ള വെല്ലുവിളിയാകുമെന്നു നാട്ടുകാരും വിവിധ സംഘടനകളും കുറ്റപ്പെടുത്തി.

ഉപ്പള ഗേറ്റിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്
ഉപ്പള: ഉപ്പളയില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിലിടിച്ചു. അപകടത്തില്‍ രണ്ട് യാത്രക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഉപ്പള ഗേറ്റ് ദേശീയ പാതയിലാണ് അപകടം.

തലപ്പാടിയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഉപ്പള ഗേറ്റില്‍ എത്തിയപ്പോള്‍ യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയതായിരുന്നു. ഇതിനിടയില്‍ മംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറി, മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ നിര്‍ത്തിയിട്ട ബസിന്റെ മുന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു.

ബസിനകത്ത് കുടുങ്ങിയ ഡ്രൈവര്‍ അഷ്റഫിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ബസ് യാത്രക്കാരായ രണ്ട് പേര്‍ക്കും ലോറി ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു, ഫയര്‍ഫോഴ്സും പൊലീസുമെത്തി അപകടത്തിനിടയാക്കിയ വാഹനങ്ങള്‍ നീക്കിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Post a Comment

Previous Post Next Post