(www.kl14onlinenews.com)
(26-APR-2024)
തിരഞ്ഞെടുപ്പ് ചൂടിലമർന്ന് കേരളം;വോട്ടെടുപ്പ് പുരോഗമിക്കുന്നു,
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ മികച്ച പോളിങ്. ആറ് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്തെ പോളിങ് ശതമാനം 38 ശതമാനം കടന്നു. ഉച്ചയ്ക്ക് ഒരുമണി വരെ 38.01% പേർ വോട്ടു ചെയ്തു. കനത്ത ത്രികോണപോരാട്ടം നടക്കുന്ന വയനാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 12.30 വരെ വയനാട് മണ്ഡലത്തിൽ 34.12% വോട്ട് രേഖപ്പെടുത്തി. 29.66% പോളിങ്ങുമായി പൊന്നാനിയാണ് പിറകിലുള്ളത്.
മണ്ഡലങ്ങൾ
തിരുവനന്തപുരം-37.20%
ആറ്റിങ്ങൽ-40.16%
കൊല്ലം-37.38%
പത്തനംതിട്ട-37.99%
മാവേലിക്കര-38.19%
ആലപ്പുഴ-39.90%
കോട്ടയം-38.25%
ഇടുക്കി-38.34%
എറണാകുളം-37.71%
ചാലക്കുടി-39.77%
തൃശൂർ-38.35%
പാലക്കാട്-39.71%
ആലത്തൂർ-38.33%
പൊന്നാനി-33.56%
മലപ്പുറം-35.82%
കോഴിക്കോട്-36.87%
വയനാട്-38.85%
വടകര-36.25%
കണ്ണൂർ-39.44%
കാസർഗോഡ്-38.66%
ഇന്ന് രാവിലെ 5.30നാണ് ബൂത്തുകളിൽ മോക്ക് പോളിങ് ആരംഭിച്ചത്. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് ഇക്കുറി മത്സര രംഗത്തുള്ളത്. 25,231 ബൂത്തുകളിലായാണ് 2.77 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തും.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 77.67 ആയിരുന്നു സംസ്ഥാനത്ത് പോളിങ് രേഖപ്പെടുത്തിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 74.06 ശതമാനവും. ഇത്തവണ 80 ശതമാനത്തിൽ എത്തിക്കുമെന്നാണ് ഇലക്ഷൻ കമ്മീഷൻ അവകാശപ്പെട്ടത്.
ആകെ 2,77,49,159 വോട്ടർമാരാണ് ഇത്തവണയുള്ളത്. അതിൽ 6,49,833 പേർ കന്നി വോട്ടർമാരാണ്. 1,43,33,499 സ്ത്രീ വോട്ടർമാരും, 1,34,15293 പുരുഷ വോട്ടർമാരും 367 ഭിന്നലിംഗ വോട്ടർമാരുമാണ് ഇത്തവണത്തെ വോട്ടർ പട്ടികയിലുള്ളത്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ രാജ്യത്ത് 88 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിനുപുറമേ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.
Post a Comment