ഇവിഎമ്മില്‍ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സില്‍ ഒന്നാമതാണെന്ന് വിശ്വസിക്കുന്നു; ഷാഫി പറമ്പില്‍ 2034

(www.kl14onlinenews.com)
(26-APR-2024)

ഇവിഎമ്മില്‍ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സില്‍ ഒന്നാമതാണെന്ന് വിശ്വസിക്കുന്നു; ഷാഫി പറമ്പില്‍
ഇവിഎമ്മില്‍ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സില്‍ ഒന്നാമതാണെന്ന് വിശ്വസിക്കുന്നു; ഷാഫി പറമ്പില്‍
ഇന്ത്യയെ വീണ്ടെടുക്കുവാനാകട്ടെ നിങ്ങളുടെ വോട്ടുകളെന്ന് വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. പാലക്കാട് വോട്ടിട്ട ശേഷം ഫെയ്‌സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തുകയായിരുന്നു വടകരയയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍.

ഇവിഎമ്മില്‍ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സില്‍ ഒന്നാമതാണെന്നാണ് വിശ്വാസമെന്നും നിങ്ങളുടെ വോട്ടുകള്‍ക്ക് ഇന്ത്യയെ വീണ്ടെടുക്കുവാനാവട്ടെയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വടകരയിലെ സ്ഥാനാര്‍ത്ഥി ആണെങ്കിലും, ഷാഫിയുടെ വോട്ട് പാലക്കാടാണ്. അതുകൊണ്ടുതന്നെ രാവിലെ പാലക്കാടെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം വടകരയിലെത്തിയത്.

ഷാഫി പറമ്പിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പാലക്കാട് വോട്ട് ചെയ്ത് വടകരയിലേക്കിറങ്ങി എല്ലാം സെറ്റ് അല്ലേ? ഇന്ത്യയെ വീണ്ടെടുക്കുവാനാവട്ടെ നിങ്ങളുടെ വോട്ടുകള്‍ വടകരയിലെ പ്രിയപ്പെട്ടവരോട്, ഇവിഎമ്മില്‍ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സില്‍ ഒന്നാമതാണെന്ന് വിശ്വസിക്കുന്നു.

Post a Comment

Previous Post Next Post