അടുത്ത സര്‍ക്കാര്‍ ശതകോടീശ്വരന്മാരുടേതാണോ; 140 കോടി ഇന്ത്യക്കാരുടേതാണോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ വോട്ടുകള്‍: രാഹുല്‍ ഗാന്ധി 2024

(www.kl14onlinenews.com)
(26-APR-2024)

അടുത്ത സര്‍ക്കാര്‍ ശതകോടീശ്വരന്മാരുടേതാണോ; 140 കോടി ഇന്ത്യക്കാരുടേതാണോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ വോട്ടുകള്‍: രാഹുല്‍ ഗാന്ധി
അടുത്ത സര്‍ക്കാര്‍ ശതകോടീശ്വരന്മാരുടേതാണോ; 140 കോടി ഇന്ത്യക്കാരുടേതാണോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ വോട്ടുകള്‍: രാഹുല്‍ ഗാന്ധി
കല്‍പ്പറ്റ: സംസ്ഥാനത്ത് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും. ജനാധിപത്യത്തെ സംരക്ഷിക്കാനായി വോട്ട് രേഖപ്പെടുത്തണം. അടുത്ത സര്‍ക്കാര്‍ ശതകോടീശ്വരന്മാരുടേതാണോ 140 കോടി ഇന്ത്യക്കാരുടേതാണോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ വോട്ടാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടനാ സംരക്ഷകനായ സൈനികനാവുക ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു.

സംസ്ഥാനത്ത് ഏഴ് മണിയോടെ വോട്ടിങ് ആരംഭിച്ചു. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആദ്യ വോട്ടര്‍മാരിലൊരാളായി. അതേസമയം വിവിധ മണ്ഡലങ്ങളില്‍ വോട്ടിങ് ആരംഭിച്ചിട്ടില്ല. യന്ത്ര തകരാറ് മൂലമാണ് വോട്ടിങ് തുടങ്ങാന്‍ വൈകുന്നത്.

ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്തും മുന്‍പ് ഭരണഘടനയുടെ ആത്മാവായ ‘we the people of india’ മനസില്‍ മുഴങ്ങട്ടെ എന്നും ഖര്‍ഗെ പറഞ്ഞു.

Post a Comment

Previous Post Next Post