സൈക്കിൾ യാത്രക്കാരനെ ഇടിച്ചുപോയ കാർ പൊലീസ് കണ്ടെത്തി

(www.kl14onlinenews.com)
(04-APR-2024)

സൈക്കിൾ യാത്രക്കാരനെ ഇടിച്ചുപോയ കാർ പൊലീസ് കണ്ടെത്തി
നീ​ലേ​ശ്വ​രം: അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന് സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച് നി​ർ​ത്താ​തെ പോ​യ കാ​ർ നീ​ലേ​ശ്വ​രം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടു​ത്തു. ക​ഴി​ഞ്ഞ ഞാ​യാ​റാ​ഴ്ച രാ​ത്രി ജോ​ലി ക​ഴി​ഞ്ഞ് സൈ​ക്കി​ളി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന അ​ച്ചാം​തു​രു​ത്തി​യി​ലെ കെ. ​രാ​ജു​വി​നെ​യാ​ണ് (57) കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജു പ​രി​യാ​രം മെ​ഡി​ക്ക​ൽ കോള​ജി​ൽ ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലാ​ണ്. കോ​ട്ട​പ്പു​റ​ത്തെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നടു​ത്തുവെച്ചാ​ണ് അ​പ​ക​ടം.

തു​ട​ർ​ന്ന് പൊ​ലീ​സ് പ്ര​ദേ​ശ​ത്തെ വി​വി​ധ സി.​സി.​ടി.​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാണ് പി​ലി​ക്കോ​ട് ക​ണ്ണ​ൈ​​ങ്കെ സ്വ​ദേ​ശി​യു​ടെ കാ​റാ​ണെ​ന്ന് ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്‌. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​വി​ശാ​ഖ്, സി​വി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ജി​ത്ത്കു​മാ​ർ, സു​മേ​ഷ് മാ​ണി​യാ​ട്ട്, സ​ന്തോ​ഷ് ചോ​യ്യം​കോ​ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്‌.

ടൗ​ണി​ലും മ​റ്റി​ട​ങ്ങ​ളി​ലും റോ​ഡി​ലേ​ക്ക് തി​രി​ച്ച് സി.​സി.​ടി.​വി കാ​മ​റ​ക​ൾ വ്യാ​പാ​രി​ക​ൾ ത​ന്നെ സ്ഥാ​പി​ച്ചാ​ൽ കു​റ്റ​കൃ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ട് ര​ക്ഷ​പ്പെ​ടു​ന്ന​വ​രെ എ​ളു​പ്പ​ത്തി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്ന് നീ​ലേ​ശ്വ​രം ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. ഉ​മേ​ശ​ൻ ജ​ന​മൈ​ത്രി ജാ​ഗ്ര​ത സ​മി​തി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

Post a Comment

Previous Post Next Post