സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍, ഇന്ന് വര്‍ധിച്ചത് 400 രൂപ, പവന് 51,680

(www.kl14onlinenews.com)
(04-APR-2024)

സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍, ഇന്ന് വര്‍ധിച്ചത് 400 രൂപ, പവന് 51,680
തിരുവനന്തപുരം: ഓരോ ദിവസം കഴിയുമ്പോഴും മുന്നോട്ട് മുന്നോട്ട് കുതിക്കുകയാണ് സ്വർണവില. 50,000 രൂപയും കടന്ന് 51,000 രൂപയ്ക്ക് മുകളിലാണ് ഇപ്പോൾ പവന്‍റെ വില. ഇതേ മുന്നേറ്റം വരും ദിവസങ്ങളിലും തുടർന്നാൽ അടുത്ത ദിവസം തന്നെ സ്വർണവില 55,000 കടക്കുമെന്നാണ് വിലയിരുത്തൽ. പവന് 400 രൂപ ഇന്ന് വർധിച്ചു. അന്താരാഷ്ട്ര സ്വർണ്ണവില 2300 ഡോളർ കടന്നു.

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,680 രൂപയാണ്.ഗ്രാമിന് ഇന്ന് 50 രൂപ വർധിച്ചു, വിപണി വില 6460 രൂപയാണ്. സംസ്ഥാനത്ത് സ്വർണവില ഉയർന്നതോടെ ഉപഭോക്താക്കൾക്ക് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 57,000 രൂപ നൽകേണ്ടിവരും. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാമ സാധാരണ വെള്ളിയുടെ വില 85 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്.

അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന വാർത്തകളെ തുടർന്നാണ് 1982 ഡോളറിൽ നിന്നും ഉയരാൻ ആരംഭിച്ചത് , ഉയർന്ന വില ആഗോള വൻകിട നിക്ഷേപകരെയും ചെറുകിട നിക്ഷേപകരെയും സ്വർണ്ണത്തിലുള്ള നിക്ഷേപക താത്പര്യം വർദ്ധിപ്പിച്ചിരിക്കുന്നു. കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ താത്പര്യം, അതുപോലെ ഉയർന്ന ആഗോള ഡിമാൻഡ്, ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ ഒക്കെ സ്വർണ്ണവില ഉയരാൻ കാരണമായി.

Post a Comment

Previous Post Next Post