ക്യൂവിൽ നിന്ന് വോട്ട് രേഖപ്പെടുത്തി ദ്രാവിഡ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥന

(www.kl14onlinenews.com)
(26-APR-2024

ക്യൂവിൽ നിന്ന് വോട്ട് രേഖപ്പെടുത്തി ദ്രാവിഡ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥന
ബെം​ഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനും മുൻ നായകനുമായ രാഹുൽ ദ്രാവിഡ്. സാധാരണക്കാരനെ പോലെ ക്യൂവിൽ നിന്നാണ് ദ്രാവിഡ് വോട്ട് രേഖപ്പെടുത്തിയത്. പിന്നാലെ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി ഇന്ത്യൻ പരിശീലകൻ രം​ഗത്തെത്തി.

എല്ലാവരും നിർബന്ധമായും വോട്ട് രേഖപ്പെടുത്തണം. ജനാധിപത്യത്തിൽ നമ്മുക്ക് ലഭിക്കുന്ന വലിയ അവസരമാണിതെന്ന് ദ്രാവിഡ് പറഞ്ഞു. സാധാരണക്കാരനെ പോലെ ക്യൂവിൽ നിൽക്കുന്ന ദ്രാവിഡിന്റെ പ്രവർത്തിക്ക് സമൂഹമാധ്യമങ്ങളിലും വലിയ സ്വീകാര്യത ലഭിച്ചു. ബെംഗളൂരുവിലാണ് മുൻ നായകൻ വോട്ട് രേഖപ്പെടുത്തിയത്.

Post a Comment

Previous Post Next Post