രണ്ട് മാസം മുമ്പ് പ്രണയ വിവാഹം നടന്ന യുവതി ഹോസ്റ്റല്‍ മുറിയിൽ ജീവനൊടുക്കിയ നിലയിൽ

(www.kl14onlinenews.com)
(08-APR-2024)

രണ്ട് മാസം മുമ്പ് പ്രണയ വിവാഹം നടന്ന യുവതി ഹോസ്റ്റല്‍ മുറിയിൽ ജീവനൊടുക്കിയ നിലയിൽ
കോട്ടയം: നവവധുവിനെ കോട്ടയം നഗരത്തിലെ ഹോസ്റ്റലില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഇളംകാട് വലിയപുരയ്ക്കല്‍ ശ്രുതിമോള്‍(26) ആണ് മരിച്ചത്. സി.എ.വിദ്യാര്‍ഥിനിയായിരുന്നു.

ഫെബ്രുവരി പത്തിനായിരുന്നു കിടങ്ങൂര്‍ സ്വദേശിയുമായുള്ള ശ്രുതിയുടെ വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനു ശേഷം ഭർത്താവ് ജോലിക്കായി ബെംഗളൂരുവിലേക്ക് പോയി‌രുന്നു തുടർന്ന് കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്. ഓണ്‍ലൈന്‍ പഠനത്തിനായി ഒരുമാസം മുമ്പ് യുവതി കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഹോസ്റ്റലില്‍ മുറിയെടുത്തത്. വെള്ളിയാഴ്ച രാവിലെ പലതവണ വിളിച്ചിട്ടും ഫോണെടുക്കാതെവന്നതോടെ ഭര്‍ത്താവ് ഹോസ്റ്റലിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്

കോട്ടയം വെസ്റ്റ് പോലീസെത്തി അന്വേഷണം ആരംഭിച്ചു. യുവതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. കത്തില്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവികമരണത്തിന് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. മൃതദേഹപരിശോധനയ്ക്കുശേഷം ഇളംകാട്ടിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

Post a Comment

Previous Post Next Post