(www.kl14onlinenews.com)
(08-APR-2024)
അബുദാബി കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി
അബുദാബി കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി എല്ലാ വർഷവും നടത്തിവരാറുള്ള റംസാൻ റിലീഫ് ഈ വർഷവും അതിവിപുലമായി നടത്തുകയുണ്ടായി 130 ഓളം കുടുംബങ്ങൾക് ആശ്വാസമായി ഈ വർഷത്തെ റംസാൻ റിലീഫ്. ഏകേദശം 1.30 ലക്ഷം രൂപയുടെ കിറ്റ് നൽകി ചെങ്കള പഞ്ചായത്തിലെ മുഴുവൻ വാർഡുകളെയും ഉൾപെടുത്തികൊണ്ട് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഏറ്റവും അർഹരായ കുടുംബങ്ങളെ കണ്ടെത്തിക്കൊണ്ട് അവർക്കു ആവിശ്യമായ ഭക്ഷണ സാധനങ്ങൾ വീട്ടിലേക്ക് എത്തിച്ചുകൊടുക്കാൻ സാധിച്ചു. കൂടാതെ പഞ്ചായത്തിലെ സാമ്പത്തീകമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസി കുടുംബങ്ങൾക് മുൻകണ നൽകികൊണ്ട് അവർക്കു ആവിശ്യമായ കിറ്റുകൾ നൽകുകയുണ്ടായി.
Post a Comment