(www.kl14onlinenews.com)
(26-APR-2024)
വിധിയെഴുതി കേരളം,
തിരുവനന്തപുരം: തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും മികച്ച പോളിങ്. വൈകീട്ട് ആറ് മണിവരെയായിരുന്നു വോട്ടിങ് സമയം. എന്നാൽ, ആറ് മണിക്ക് വരിയിലുണ്ടായിരുന്നവർക്ക് ടോക്കൺ നൽകി. ഇവരുടെ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് വോട്ടെടുപ്പ് പൂർത്തിയാകുക. വൈകീട്ട് 7.45 മണി വരെ 70.03 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. പലയിടങ്ങളിലും ഇപ്പോഴും വോട്ടർമാർ വരിയിൽ തുടരുന്നുണ്ട്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 77.84 ശതമാനമായിരുന്നു പോളിങ്.
പൊതുവേ സമാധാനപരമായിരുന്നു വോട്ടെടുപ്പ്. വോട്ടിങ് ആരംഭത്തിൽ തന്നെ ബൂത്തുകളിൽ വലിയ തിരക്കാണനുഭവപ്പെട്ടത്. അതേസമയം, പോളിങ് വേഗത കുറവാണെന്ന പരാതി വ്യാപകമായി ഉയർന്നു. വോട്ടെടുപ്പിനിടെ വിവിധ ജില്ലകളിലായി ഏഴ് പേർ കുഴഞ്ഞുവീണ് മരിച്ചു.
കനത്ത പോരാട്ടം നടക്കുന്ന കണ്ണൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. വൈകിട്ട് ആറു മണി വരെ 75.57% പോളിങ് രേഖപ്പെടുത്തിയ കണ്ണൂരാണ് മുന്നിൽ. 74.25% പോളിങ്ങുമായി ആലപ്പുഴയാണ് രണ്ടാം സ്ഥാനത്ത്. കാസർഗോഡ് മണ്ഡലത്തിൽ 74.16% വോട്ട് രേഖപ്പെടുത്തി. 63.34% പോളിങ്ങുമായി പത്തനംതിട്ടയാണ് ഏറ്റവും പിറകിലുള്ളത്
മണ്ഡലങ്ങളിലെ ആറ് മണി വരെയുള്ള പോളിങ്
തിരുവനന്തപുരം-66.41%
ആറ്റിങ്ങൽ-69.39%
കൊല്ലം-67.82%
പത്തനംതിട്ട-63.34%
മാവേലിക്കര-65.86%
ആലപ്പുഴ-74.25%
കോട്ടയം-65.59%
ഇടുക്കി-66.37%
എറണാകുളം-67.97%
ചാലക്കുടി-71.59%
തൃശൂർ-71.91%
പാലക്കാട്-72.45%
ആലത്തൂർ-72.42%
പൊന്നാനി-67.69%
മലപ്പുറം-71.49%
കോഴിക്കോട്-73.09%
വയനാട്-72.71%
വടകര-73.09%
കണ്ണൂർ-75.57%
കാസർഗോഡ്-74.16%
Post a Comment