വോട്ടിന് നോട്ട്; വോട്ടുപിടിക്കാൻ 500 രൂപ നൽകിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

(www.kl14onlinenews.com)
(26-APR-2024)

വോട്ടിന് നോട്ട്; വോട്ടുപിടിക്കാൻ 500 രൂപ നൽകിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂരിൽ തെരഞ്ഞെടുപ്പ് മറവിൽ പണം വാഗ്ദാനം ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. തൃശ്ശൂരിൽ ഒളരി ശിവരാമപുരം കോളനിയിലെ ഒരു വീടിന് 500 രൂപ വീതം നൽകിയെന്നാണ് പരാതി. ശ്രമം നാട്ടുകാർ തടഞ്ഞതോടെ ബിജെപി പ്രവർത്തകർ ഓടി രക്ഷപ്പെട്ടു. ബിജെപിക്ക് വോട്ടുചെയ്യാനാണ് ഓരോ വീടിനും അഞ്ഞൂറ് വീതം പണം എത്തിച്ചത്. പണം വിതരണം ചെയ്ത ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് പ്രാഥമിക നടപടികൾ ആരംഭിച്ചു

Post a Comment

Previous Post Next Post