ലോക്സഭാ തിരഞ്ഞെടുപ്പ്;നിരോധനാജ്ഞ പ്രഖ്യാപിച്ചത് എൽഡിഎഫിനെ സഹായിക്കാനുള്ള നീക്കമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

(www.kl14onlinenews.com)
(25-APR-2024)

ലോക്സഭാ തിരഞ്ഞെടുപ്പ്;
നിരോധനാജ്ഞ പ്രഖ്യാപിച്ചത് എൽഡിഎഫിനെ സഹായിക്കാനുള്ള നീക്കമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
കാസർകോട് :
തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ സഹായിക്കാനുള്ള നീക്കത്തിന്റെ ഘാഗമാണ് കാസർഗോട്ടെ നിരോധനാജ്ഞയെന്ന് ഉണ്ണിത്താൻ ആരോപിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച കളക്ടറുടെ നീക്കത്തിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ സഹായിക്കാനുള്ള നീക്കത്തിന്റെ ഘാഗമാണ് കാസർഗോട്ടെ നിരോധനാജ്ഞയെന്ന് ഉണ്ണിത്താൻ ആരോപിച്ചു. യുഡിഎഫ് അനൂകൂല വോട്ടർമാർ കൂട്ടത്തോടെ പോളിങ് ബൂത്തിലേക്ക് എത്തുന്നത് തടയുകയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് ഇടതുപക്ഷത്തെ സഹായിക്കാൻ വേണ്ടിയാണെന്നും വിഷയത്തിൽ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.

27 ന് വൈകീട്ട് ആറു വരെയാണ് കാസർകോട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ് ജില്ല കൂടാതെ കണ്ണൂർ, മലപ്പുറം, തൃശ്ശൂർ, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലും ശനിയാഴ്ച്ച വൈകിട്ട് ആറു വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞയിലെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് അതത് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post