വയനാട്ടില്‍ ആളിക്കത്തി ഭക്ഷ്യക്കിറ്റ് വിവാദം; കിറ്റ് വിതരണം കെ.സുരേന്ദ്രന് വേണ്ടിയെന്ന് കോൺഗ്രസ്

(www.kl14onlinenews.com)
(25-APR-2024)

വയനാട്ടില്‍ ആളിക്കത്തി ഭക്ഷ്യക്കിറ്റ് വിവാദം; കിറ്റ് വിതരണം കെ.സുരേന്ദ്രന് വേണ്ടിയെന്ന് കോൺഗ്രസ്
കൽപറ്റ: വയനാട്ടിലെ കിറ്റ് വിതരണം സുരേന്ദ്രന് വേണ്ടിയെന്ന ആരോപണവുമായി കോൺഗ്രസ്. കിറ്റുകള്‍ ബുക്ക് ചെയ്തത് ബിജെപിയുടെ പ്രാദേശിക നേതാക്കളാണ്. തോല്‍വിയുടെ ആഘാതം കുറയ്ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. സുരേന്ദ്രന്‍ വയനാട്ടില്‍ പലചരക്ക് വിൽപന തുടങ്ങിയെന്നും ടി.സിദ്ദിഖ് എംഎൽഎ പറഞ്ഞു.

വയനാട്ടിലെ ബത്തേരിയിൽനിന്നാണ് 1500 ഓളം കിറ്റുകൾ പൊലീസ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കിറ്റുകൾ കണ്ടെത്തിയത്. വോട്ടർമാർക്ക് വിതരണം ചെയ്യാനാണ് കിറ്റുകൾ എത്തിച്ചതെന്നാണ് പൊലീസ് സംശയം. വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് സൂചന.

മാനന്തവാടി കെല്ലൂരിലും കിറ്റുകൾ വിതരണത്തിന് എത്തിച്ചെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഈ വിവരം അറിഞ്ഞ് അഞ്ചാം മൈലിലെ സൂപ്പർ മാർക്കറ്റിന് മുന്നില്‍ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. ആദിവാസി കോളനികൾ കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം ചെയ്യാൻ കൊണ്ടുവന്നതെന്നും ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി കൊണ്ടുവന്ന കിറ്റ് ആണെന്ന് സിപിഎം ആരോപിച്ചു.

അതേസമയം
വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാൻ എന്ന് സംശയിക്കുന്ന തരത്തിൽ ബത്തേരിയിൽ നിന്ന് 1500 ഓളം കിറ്റുകൾ പൊലീസ് പിടിച്ചെടുത്തു. കിറ്റുകൾ തയ്യാറാക്കിയെന്ന ആരോപണവുമായി മാനന്തവാടി അഞ്ചാംമൈലിലെ സൂപ്പർ മാർക്കറ്റിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ രാത്രി തടിച്ചുകൂടി. കൽപ്പറ്റയിലെ ഗോഡൗണിൽ രാത്രി വൈകി തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് പരിശോധന നടത്തി. കിറ്റുകൾ തയ്യാറാക്കിയത് ബിജെപി ആണെന്നാണ് എൽ.ഡി.എഫ്-യു.ഡി.എഫ്. ആരോപണം.

മാനന്തവാടി കെല്ലൂര്‍ അഞ്ചാംമൈലില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കിറ്റുകള്‍ തയാറാക്കുന്നതായി വിവരം പുറത്തുവന്നു. പ്രതിഷേധവുമായി എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. കല്‍പറ്റയിലും കിറ്റ് വിതരണം നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് രാത്രി വൈകി മേപ്പാടി റോഡിലെ ഗോഡൗണില്‍ പരിശോധന നടത്തി.

Post a Comment

Previous Post Next Post