യുഎഇയിൽ ബുധനാഴ്ച വരെ കനത്ത മഴ തുടരും; വിമാന, മെട്രോ, ബസ് സർവീസുകൾ നിർത്തിവച്ചു

(www.kl14onlinenews.com)
(16-APR-2024)

യുഎഇയിൽ ബുധനാഴ്ച വരെ കനത്ത മഴ തുടരും; വിമാന, മെട്രോ, ബസ് സർവീസുകൾ നിർത്തിവച്ചു
ദുബായ്: യുഎഇയിൽ തിങ്കളാഴ്ച രാത്രി മുതൽ തുടങ്ങിയ കനത്ത മഴയിലും ഇടിമിന്നലിലും വ്യാപകമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ന്യൂനമർദ്ദത്തെ തുടർന്നാണ് കനത്ത മഴ തുടരുന്നത്. ബുധനാഴ്ചയും മഴ തുടരുമെന്ന് യുഎഇ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. കനത്ത മഴയെ തുടർന്ന് പലയിടത്തും വൈദ്യുതി, കുടിവെള്ള വിതരണം തടസപ്പെട്ടു

ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് യുഎഇയിലെ റെഡ് ലൈൻ മെട്രോ സർവീസുകൾ നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. യുഎഇ എക്സ്‌ചേഞ്ചിനും ദുബായ് ഇന്റർനെറ്റ് സിറ്റി സ്‌റ്റേഷനും ഇടയിലാണ് മെട്രോ ഗതാഗത തടസമുണ്ടായത്. അസ്ഥിരമായ കാലാവസ്ഥയാണ് ഇതിന് കാരണമെന്നും ദുരിതബാധിത സ്റ്റേഷനുകളിൽ ബസ് സർവീസ് ഏർപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി.

സിറ്റി, ഇൻ്റർസിറ്റി ബസ് ഗതാഗതം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി താമസക്കാരെ അറിയിച്ചു. കനത്ത മഴയെ തുടർന്ന് ജുമൈറ ദ്വീപുകളിൽ തടാകങ്ങൾ കരകവിഞ്ഞൊഴുകി റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്.

രണ്ട് റഷ്യൻ ദമ്പതികൾ ഹത്ത റിസോർട്ടിലെ ഡോംസിൽ താമസിക്കവെ കനത്ത മഴയിൽ വീട്ടുവളപ്പിൽ വെള്ളം കയറിയതിനെ തുടർന്ന് വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു.
ഇവരെ പിന്നീട് രക്ഷാപ്രവർത്തകർ എത്തി രക്ഷപ്പെടുത്തി. യുഎഇ സ്വദേശികളായ നാല് സുഹൃത്തുക്കളുടെ സംഘവും മോശം കാലാവസ്ഥയിൽ കുടുങ്ങിപ്പോയിരുന്നു.

ഇവരെയും രക്ഷപ്പെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച മോശം കാലാവസ്ഥയയെ തുടർന്ന് 17 വിമാന സർവീസുകൾ റദ്ദാക്കി. 3 വിമാനങ്ങൾ വഴിതിരിച്ചു വിട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post