ഭാരത് റൈസിന് ബദലായി കേരള റൈസ്; ഓരോ മാസവും 5 കിലോ അരി വീതം നല്‍കും

(www.kl14onlinenews.com)
(05-MAR-2024)

ഭാരത് റൈസിന് ബദലായി കേരള റൈസ്; ഓരോ മാസവും 5 കിലോ അരി വീതം നല്‍കും
കേന്ദ്ര സര്‍ക്കാരിന്റെ ഉത്പന്നമായ ഭാരത് റൈസിന് ബദലായി കെ റൈസ് വിതരണം ചെയ്യാന്‍ കേരള സര്‍ക്കാര്‍. ജയ, കുറുവ, മട്ട അരിയാണ് വിതരണം ചെയ്യുന്നത്. ഓരോ മാസവും 5 കിലോ അരി വീതം നല്‍കും.

കെ റൈസ് എന്ന് എഴുതിയ കവറിലാണ് വിപണനം. അരി ഇനം ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ജയ അരിക്ക് 29 രൂപ, കുറുവക്ക് 30 രൂപ, മട്ട 30 രൂപ എന്നിങ്ങനെയാണ് വില. കെ റൈസിന്‌റെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടത്തും.

Post a Comment

Previous Post Next Post