കോലായ് ലൈബ്രറിയുടെ നേതൃത്വത്തിൽ വിജ്ഞാന സദസ്സും ഇഫ്താർ സംഗമവും നടത്തി

(www.kl14onlinenews.com)
(24-MAR-2024)

കോലായ് ലൈബ്രറിയുടെ നേതൃത്വത്തിൽ വിജ്ഞാന സദസ്സും ഇഫ്താർ സംഗമവും നടത്തി
കാസർകോട് :
വിദ്യാനഗർ കോലായ് ലൈബ്രറി & റീഡിംഗ് റൂമിൻ്റെ നേതൃത്വത്തിൽ നടന്ന വിജ്ഞാന സദസ്സ് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ. രവീന്ദ്രൻ ഉത്ഘാടനം ചെയ്തു. കോലായ് ലൈബ്രറി പ്രസിഡൻ്റ ഹസൈനാർ തോട്ടും ഭാഗം അധ്യക്ഷനായി.
സ്കാനിയ ബെദിര , എം.എം. മുംതാസ് , ' എം പി. ജിൽ ജിൽ , കെ.എച് മുഹമ്മദ് , ഡോ. ശിൽപ , ഡോ. സബ്ന , കെ.വി. അശോക് കുമാർ , മുഹമ്മദ് അബ്ദുൽ കാദർ മാഷ് , സീതി ഹാജി കോളിയടുക്കം , കരീം ചൗക്കി , ഹനീഫ് ബദ്രിയ ചൗക്കി ' സുബൈർ സാദിക് നായമ്മാർ മൂല തുടങ്ങിയവർ അറിവിൻ്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു.

ആരോഗ്യ രംഗത്ത് പുതിയ പ്രതീക്ഷകളോടെ കോലായയുടെ യുവ ഡോക്ടറായി പുറത്ത് വന്ന വാസിൽ സുബൈറിനെ സദസ്സ് അനുമോദിച്ചു.

തുടർന്നു നടന്ന ഇഫ്താർ സംഗമത്തിൽ കെ.വി. കുമാരൻ മാഷ് മുഖ്യാതിഥിയായിരുന്നു.

Post a Comment

Previous Post Next Post