റോഡില്ലെങ്കിൽ കരമില്ല മയിൽപ്പാറ മജൽ ഉജീർക്കര റോഡിന് വേണ്ടി വേറിട്ട പ്രതിഷേധവുമായി സാമുഹൃ പ്രവർത്തകൻ

(www.kl14onlinenews.com)
(23-MAR-2024)

റോഡില്ലെങ്കിൽ കരമില്ല
മയിൽപ്പാറ മജൽ ഉജീർക്കര റോഡിന് വേണ്ടി വേറിട്ട പ്രതിഷേധവുമായി സാമുഹൃ പ്രവർത്തകൻ

മൊഗ്രാൽ പുത്തൂർ:ചൗക്കിയിലെ സലീംസന്ദേശം മയിൽപ്പാറ മജൽ - ഉജിർക്കര റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങളായി. നാട്ടിന്റെ പല ഭാഗങ്ങളിലുള്ള റോഡുകളും സഞ്ചാരയോഗ്യമാണെങ്കിലും എന്തേ നമ്മുടെ റോഡിന്റെ മാത്രം അവസ്ഥ ഇങ്ങനെ ? അധികൃതരോടു പലതവണ പരാതിപ്പെട്ടുവെങ്കിലും ഒരു നടപടിയുമില്ല. ഈ നാട്ടുകാരോട് ഈ വിവേചനം കാണിക്കുമ്പോൾ എന്റെ വീട്ടുകരം തരാൻ എനിക്കു മനസ്സില്ല . ഒരു പൗരന്റെ എല്ലാ അവകാശങ്ങളും എനിക്കു മുണ്ട്. ഒടുവിൽ പഞ്ചായത്ത് അധികൃതർ വീട്ടിന് ആർ.ആർ. ഡിമാന്റ് നോട്ടീസ് പതിച്ചിരിക്കുകയാണ്. 15 ദിവസത്തിനുള്ളിൽ നികുതി അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്ന്. എന്നാൽ സലീം സന്ദേശം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു

Post a Comment

Previous Post Next Post