ഇഡിയുടെ സമന്‍സ് ചോദ്യം ചെയ്ത് തോമസ് ഐസക്ക് ഹൈക്കോടതിയില്‍

(www.kl14onlinenews.com)
(27-MAR-2024)

ഇഡിയുടെ സമന്‍സ് ചോദ്യം ചെയ്ത് തോമസ് ഐസക്ക് ഹൈക്കോടതിയില്‍

മസാല ബോണ്ട് കേസിൽ ഇ.ഡിയുടെ പുതിയ സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് വീണ്ടും ഹൈക്കോടതിയിൽ. ഇഡിയുടെ നടപടി കോടതിയോടുള്ള അനാദരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്‍‍ഡിഎഫ് സ്ഥാനാർഥിയാണ് താൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തെ അട്ടിമറിക്കാനാണ് ഇപ്പോഴുള്ള നീക്കം. ഇഡി ആവശ്യപ്പെട്ട രേഖകൾ കിഫ്ബി നൽകിയിട്ടുണ്ട്. ഇപ്പോഴുള്ള സമൻസ് തന്‍റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനെന്നും ഐസക് ആരോപിച്ചു. ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

ഇത് ഏഴാം തവണയാണ് ഐസകിന് ഇഡി സമൻസ് അയക്കുന്നത്. ഇ.ഡി സമൻസിനെതിരായ പ്രധാന ഹർജി പരിഗണിക്കുന്നത് മെയ് 22 ലേക്ക് മാറ്റിയിരുന്നെങ്കിലും, അടിയന്തര സാഹചര്യമുണ്ടായാൽ സമീപിക്കാൻ ഐസകിന് കോടതി അനുമതി നൽകിയിരുന്നു.

Post a Comment

Previous Post Next Post