പതിവായി മദ്യപിച്ച് സ്കൂളിലെത്തുന്നു, ഒടുവിൽ അധ്യാപകനെ അടിച്ചോടിച്ച് വിദ്യാർത്ഥികൾ

(www.kl14onlinenews.com)
(29-MAR-2024)

പതിവായി മദ്യപിച്ച് സ്കൂളിലെത്തുന്നു, ഒടുവിൽ അധ്യാപകനെ അടിച്ചോടിച്ച് വിദ്യാർത്ഥികൾ
ഛത്തീസ്ഗഡ്: മദ്യപിച്ച് സ്കൂളിലെത്തിയ അധ്യാപകനെ അടിച്ചോടിച്ച് വിദ്യാർത്ഥികൾ. സ്കൂൾ കോമ്പൗണ്ടിൽ നിന്നാണ് വിദ്യാർത്ഥികൾ ഒന്നടങ്കം അധ്യാപകനെ തുരത്തിയത്. ഛത്തീസ്ഗഡിലെ ബസ്തറിലെ ഒരു പ്രൈമറി സ്കൂളിലാണ് സംഭവം. വിദ്യാർത്ഥികൾ അധ്യാപകന്റെ പിന്നാലെ ഓടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. എക്സ് പ്ലാറ്റ്ഫോമിലാണ് വിദ്യാർത്ഥികൾ അധ്യാപകനെ ഓടിക്കുന്ന ദൃശ്യങ്ങൾ ആദ്യം പുറത്തുവന്നത്.

അധ്യാപകൻ സ്കൂളിൽ മദ്യപിച്ചെത്തുന്നത് പതിവാണ്. തുടർന്ന് വിദ്യാർത്ഥികളോട് അസഭ്യമായ ഭാഷയിലാണ് പെരുമാറിയിരുന്നത്. അധ്യാപകന്റെ പെരുമാറ്റത്തിൽ മനംനൊന്താണ് ഒടുവിൽ അധ്യാപകനെ സ്കൂളിൽ നിന്ന് അടിച്ചോടിക്കുക എന്ന തീരുമാനത്തിലേക്ക് വിദ്യാർത്ഥികൾ എത്തിയത്. അധ്യാപകൻ ബൈക്കിൽ സ്കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ കുട്ടികൾ ചെരിപ്പെറിയുകയായിരുന്നു. മുഴുവൻ വിദ്യാർത്ഥികളും ചെരിപ്പുകൾ വലിച്ചെറിഞ്ഞതോടെ അധ്യാപകൻ സ്കൂളിൽ നിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് വൈറലായിട്ടുള്ളത്.

Post a Comment

Previous Post Next Post