മയിൽപ്പാറ,മജൽ റോഡ് പ്രതിഷേധം ശക്തം മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്തിന് ചങ്ങല പൂട്ടിട്ട് ഉപരോധിച്ച് സമര സമിതി അംഗങ്ങൾ

(www.kl14onlinenews.com)
(27-MAR-2024)

മയിൽപ്പാറ,മജൽ റോഡ് പ്രതിഷേധം ശക്തം മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്തിന് ചങ്ങല പൂട്ടിട്ട് ഉപരോധിച്ച് സമര സമിതി അംഗങ്ങൾ
മൊഗ്രാൽപുത്തൂർ :
മൊഗ്രാൽപുത്തൂർ മയിൽപ്പാറ.മജൽ റോഡിൻ്റെ ശോചനീയ അസ്ഥ പരിഹരക്കാത്തതുമായ് ബന്ധപ്പെട്ട് മൊഗ്രാൽ പുത്തുർ ഗ്രാമ പഞ്ചായത്ത് കാര്യലയത്തിന് ചങ്ങല പൂട്ടിട്ട് ഉപരോധ സമരം നടത്തി ശ്രദ്ധ നേടിയിരിക്കുകയാണ് ജനകീയ സമര സമിതി അംഗങ്ങൾ.
നാടിൻ്റെ വികസനത്തെ പഞ്ചായത്ത് ഭരണസമിതി തടഞ്ഞ് വെച്ചിരിക്കുകയാണെന്നും ഭരണക്കാരുടെ ജനദ്രോഹ നടപടികൾ ഉപേക്ഷിക്കണമെന്നും ജനകീയ സമര സമിതി ഭാരവാഹികൾ ആവശ്യപെട്ടു.
കോൺട്രക്ടറും ഭരണസമിതിയും തമ്മിലുള്ള ഒത്ത്കളിയിൽ മയിൽപ്പാറ,മജൽ നിവാസികളെയും ഓട്ടോ തൊഴിലാളികളെയും വളരെ ഏറെ പ്രയാസപെടുത്തുന്നുവെന്നും ഓട്ടോ തൊഴിലാളികൾക്ക് ഓട്ടം പോവാൻ പോലും പറ്റാത്ത സാഹചര്യത്തിലാണ് മജൽ റോഡിൻ്റെ നിലവിലുളള അവസ്ഥ അതിനെ രാഷ്ട്രീയ വൽക്കരിച്ച് നാടിൻ്റെ വികസനത്തെ തടഞ്ഞ് വെക്കുന്ന പഞ്ചായത്ത് പ്രസിഡന്റ്‌ രാജിവെക്കണമെന്നും പ്രതിഷേധ സമരത്തിൽ ആവശ്യം ഉയർന്നു.
നാടിൻ്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന രീതിയിൽ പ്രതിഷേധം നടത്താൻ സമരസമിതി അംഗങ്ങൾ തയ്യാറാവുമെന്നും വരും ദിവസങ്ങളിൽ പഞ്ചായത്തിന് മുന്നിൽ നിരാഹാര സമരത്തിന് നേതൃത്വം നൽകുമെന്നും സമരക്കാർ ആഹ്വാനം ചെയ്തു.
പോലീസ് എത്തി സമര സമിതി അംഗങ്ങളെ അറസ്റ്റ് ചെയ്ത് നീക്കിയാണ് ചങ്ങല പൂട്ട് അഴിച്ചു മാറ്റിയത് 16 ഓളം പേർക്കെതി പോലീസ് കേസെടുത്തു.
റിയാസ് മജൽ,സലീം സന്ദേശം ,പ്രമീള മജൽ, ഗീരീഷ് മജൽ, ജുബൈറിയ, ഷെമീമ സാദിഖ്, കദീജ കല്ലങ്കടി, ഷോബിത നാഗേഷ്, അംബിക, മിനി, ശൈലജ, സുശീല മജൽ, ഗംഗ മജൽ, സുമിത്ര മജൽ, ഷെരീഫ് കല്ലങ്കൈ.റഹിംനിർച്ചാൽ.അബ്ദുൽറസ്സാഖ് കല്ലങ്കടി.അദ്ദുമാൻമജൽ.വിശ്വനാഥ് നിർച്ചാൽ. തുടങ്ങിവർ സമരത്തിന് നേതൃത്വം നൽകി.
പ്രദേശത്തെ നൂറോളം ആൾക്കാർ.നിരവതിഒട്ടോതൊഴിലാമികളും സമരത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post