ഉപ്പളയിൽ പട്ടാപ്പകൽ വൻ കവർച്ച; എടിഎമ്മിൽ പണം നിറയ്ക്കാൻ കൊണ്ടുവന്ന വാനിൻ്റെ ഗ്ലാസ് തകർത്ത് 50 ലക്ഷം കവർന്നു

(www.kl14onlinenews.com)
(27-MAR-2024)

ഉപ്പളയിൽ പട്ടാപ്പകൽ വൻ കവർച്ച; എടിഎമ്മിൽ പണം നിറയ്ക്കാൻ കൊണ്ടുവന്ന വാനിൻ്റെ ഗ്ലാസ് തകർത്ത് 50 ലക്ഷം കവർന്നു
കാസർകോട്: കാസർകോട് ഉപ്പളയിൽ എ.ടി.എം മെഷീനിൽ നിറക്കാനായി കൊണ്ടു വന്ന പണം കവർന്നു. പകൽ സമയത്താണ് 50 ലക്ഷം രൂപ കവർന്നത്.

ഉച്ചക്ക് രണ്ടര മണിയോടെ പണം നിറക്കാൻ കരാർ എടുത്ത ഏജൻസിയുടെ ഉദ്യോഗസ്ഥനും ഡ്രൈവറും കൂടി തൊട്ടടുത്ത എ.ടി.എമ്മിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. വാഹനത്തിന്‍റെ ചില്ല് തകർത്ത് പണം സൂക്ഷിച്ചിരുന്ന പെട്ടി കടത്തി കൊണ്ട് പോവുകയായിരുന്നു.

വാഹനത്തിൽ തോക്കുധാരിയായ സുരക്ഷാ ഉദ്യോഗസ്ഥൻ സാധാരണ ഉണ്ടാകേണ്ടതാണ്. എന്നാൽ, ഈ വാഹനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥൻ ഇല്ലെന്ന് അറിവുള്ളവരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

വാഹനത്തിൽ സുരക്ഷ ഉദ്യോഗസ്ഥൻ ഇല്ലാത്തത് അടക്കമുള്ള വീഴ്ചകൾ പരിശോധിക്കുമെന്ന് കാസർകോട് പൊലീസ് അറിയിച്ചു.

അതേസമയം 
ഉപ്പള ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തുള്ള എടിഎമ്മില്‍ പണം നിറയ്ക്കാനാണ് സ്വകാര്യ ഏജന്‍സിയുടെ വാഹനമെത്തിയത്. വാഹനത്തിന്റെ പിറകിലുള്ള അറയില്‍ 50 ലക്ഷം രൂപ സൂക്ഷിച്ചിരുന്നു. വാഹനം ഉപ്പളയില്‍ എത്തിയപ്പോള്‍ പണത്തിന്റെ കെട്ടുകള്‍ വാഹനത്തിന്റെ മദ്ധ്യഭാഗത്തെ സീറ്റില്‍ ജീവനക്കാര്‍ എടുത്ത് വച്ചു.

തുടര്‍ന്ന് പണം എടിഎമ്മില്‍ നിക്ഷേപിക്കുന്നതിനായി വാഹനം ലോക്ക് ചെയ്ത് ജീവനക്കാര്‍ എടിഎം കൗണ്ടറിലേക്ക് നടന്നു. ഇതിനിടെയാണ് കവര്‍ച്ച നടന്നത്. സീറ്റില്‍ വച്ചിരുന്ന 50 ലക്ഷം രൂപ വാഹനത്തിന്റെ ചില്ല് തകര്‍ത്ത് കവരുകയായിരുന്നു. ചുവന്ന ടീഷര്‍ട്ട് ധരിച്ചെത്തിയ ആളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് ജീവനക്കാര്‍ പറഞ്ഞു. പ്രതിക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ് പൊലീസ് .

Post a Comment

Previous Post Next Post