രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് വയനാട്ടിലേക്ക്; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

(www.kl14onlinenews.com)
(27-MAR-2024)

രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് വയനാട്ടിലേക്ക്; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് വയനാട്ടിലേക്ക്; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്ത മാസം വയനാട്ടിലെത്തും. വയനാട്ടില്‍ റോഡ് ഷോയും സംഘടിപ്പിക്കും. ഏപ്രില്‍ രണ്ടിന് വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി മൂന്നാം തിയതി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം ഡിസിസി നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല.

വയനാട്ടിലെ സിറ്റിംഗ് എം.പിയായ രാഹുല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മണ്ഡലത്തിലെത്തിയിട്ടില്ല. രാഹുല്‍ എത്തുന്നതോടെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകും. രാഹുല്‍ ഗാന്ധി കൂടി എത്തുന്നതോടെ കോണ്‍ഗ്രസിന്റെ പ്രചാരണം ഒന്നുകൂടി ശക്തികൂടും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ മണ്ഡലത്തില്‍ ശക്തമായ പ്രചാരണവുമായി സജീവമായി കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും എത്തിയതോടെ മത്സരം ഏറെ ശ്രദ്ധേയമായി.

ത്രികോണ പോരാട്ടം ശക്തമായതോട രാഹൂലിന് കഴിഞ്ഞ ഭൂരിപക്ഷം നേടാനാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. മൂന്ന് സ്ഥാനാര്‍ഥികള്‍ക്കുമായി ദേശീയ നേതാക്കള്‍ പ്രചാരണത്തിനായി എത്തും. സംസ്ഥാനത്ത് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലം കൂടിയാണ് വയനാട്. V

Post a Comment

Previous Post Next Post