കെ.എസ് കണക്ട് ചികിത്സാ സഹായ വിതരണം പൂർത്തിയായി

(www.kl14onlinenews.com)
(29-MAR-2024)

കെ.എസ് കണക്ട് ചികിത്സാ സഹായ വിതരണം പൂർത്തിയായി
കാസർകോട്:
ചെട്ടുംകുഴി കെ.എസ് അബ്ദുല്ല സീനിയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ "കെ.എസ് കണക്ടിന്റെ" നേതൃത്വത്തിൽ മർഹൂം
കെ.എസ് അർഷാദിന്റെ നാമധേയത്തിൽ അർഹതപ്പെട്ട കുടുംബങ്ങൾക്കുള്ള ചികിത്സാ സഹായ വിതരണം പൂർത്തിയാക്കി.

കെ.എസ് കണക്ട് കൂട്ടായ്മ അംഗങ്ങളുടെ സഹായത്തോടെ അർഹതപ്പെട്ട 12 കുടുംബങ്ങൾക്ക് ജീവൻരക്ഷാ മരുന്നും, ജീവിതശൈലി രോഗമുള്ളവർക്ക് ആവശ്യമുള്ള മരുന്നിനുമുള്ള ചികിത്സാ ധനസഹായമാണ് വിതരണം ചെയ്തത്.
താഹിറ മെഡിക്കൽ ഉടമ അബൂബക്കറിന് കെ.എസ് കണക്ട് അംഗം റാസി ചൂരി കൂപ്പൺ നൽകി കൈമാറി. മഷൂക്ക് ചൂരി , റഹീസ് പട്ട്ള തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post