റിലീഫ് വിതരണവും ഇഫ്താർ സംഗമവും നടത്തി

(www.kl14onlinenews.com)
(29-MAR-2024)

റിലീഫ് വിതരണവും ഇഫ്താർ സംഗമവും നടത്തി
ചൗക്കി അർജാൽ മെഹ്‌റ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബദർ അനുസ്മരണ ദിനത്തിൽ 40 കുടുംബങ്ങൾക്കുള്ള റിലീഫ് വിതരണവും ഇഫ്താർ സംഗമവും നടത്തി.റിലീഫ് വിതരണത്തിന്റെ ഉദ്ഘാടനം മെഹ്റാ മസ്ജിദ് പ്രസിഡണ്ട് കുഞ്ഞിമായിൻ കുട്ടിയുടെ അധ്യക്ഷതയിൽ സയ്യിദ് അഹമ്മദ് മുക്താർ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. വൈകിട്ട് അസർ നമസ്കാരാനന്തരം നടന്ന ബദർ അനുസ്മരണ മൗലിദ് പാരായണത്തിൽ ജനറൽ സെക്രട്ടറി ബഷീർ മൂപ്പ,മെഹറാ മസ്ജിദ് ഇമാം ഖലീൽ മദനി, മെഹ്‌റ മസ്ജിദ് ഖത്തീബ് മുജീബ് ബന്തടുക്ക, ഇബ്രാഹിം (ഉമ്പായി) മുസ്ലിയാർ, വൈസ് പ്രസിഡണ്ട് അബൂബക്കർ ഹർജാൽ, ട്രഷറർ റിയാസ് കെ. എ, കാസിം മൂപ്പ, മൊയ്തീൻകുട്ടി കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന്നടന്ന ഇഫ്താർ സംഗമത്തിൽ തഹ്ഷീൻ മൂപ്പ,സാദിഖ് അലി തായൽ, നൗഷാദ് തായൽ,ഖലീൽ ഹർജാൽ,മൊയ്തീൻ ഹർജാൽ,നൗഫൽ ഹർജാൽ,നിസാമ് ഹർജാൽ, മുസ്തഫ ഹർജാൽ,മൂസ ബാസിത്,മിസ്ബഹ് ഹർജാൽ,സിദ്ദിഖ് ഹർജാൽ,റമ്മി റസാക്ക്,ഷാനു ഹർജാൽ, സിനാൻ ഹർജാൽ,മുഹമ്മദ് അഹമ്മദ്ഹാജി, നാസർ ബണ്ടി,ഇജ്ജു റസാക്ക്, ശിഹാബ് മയിൽപാറ,അബ്ദുള്ള മയിൽപാറ, മുഹ്സിൻ കല്ലങ്കായ്,. കരീംമയിൽപാറ തുടങ്ങിയ നിരവധി പേര് സംബന്ധിച്ചു.

Post a Comment

Previous Post Next Post