(www.kl14onlinenews.com)
(31-MAR-2024)
റിയാസ് മൗലവി വധക്കേസ് വിധി: പ്രതികളെ രക്ഷിക്കാൻ ഭരണനേതൃത്വത്തിന്റെ അറിവോടെ ഗൂഢാലോചന നടന്നു-വി.ഡി സതീശൻ
കാസർകോട് റിയാസ് മൗലവി വധക്കേസിൽ ആർ.എസ്.എസുകാരായ
പ്രതികളെ രക്ഷിക്കാൻ ഭരണനേതൃത്വത്തിന്റെ അറിവോടെ ഗൂഢാലോചന നടന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ
പ്രതികളെ രക്ഷിക്കാന്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. പ്രതികളെ വെറുതെവിട്ട കോടതിവിധി നിരാശാജനകമാണ്. കേസ് സര്‍ക്കാര്‍ ലാഘവത്തോടെയാണ് കൈകാര്യംചെയ്തത്. ആര്‍.എസ്.എസുമായുള്ള രഹസ്യ ചര്‍ച്ചയില്‍ ക്രിമിനല്‍ കേസ് പ്രതികളെ രക്ഷപ്പെടുത്താമെന്ന് ധാരണയുണ്ടാക്കിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.
ആര്‍എസ്എസുകാരയ പ്രതികളെ രക്ഷപ്പെടുത്താന്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്നും കേസ് സര്‍ക്കാര്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു.
പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നതോടെ തുടക്കം മുതല്‍ക്കെ കേസ് അട്ടിമറിക്കാന്‍ പൊലീസും പ്രോസിക്യൂഷനും ശ്രമിച്ചോയെന്ന സംശയം ബലപ്പെടുകയാണ്. മനസാക്ഷിയെ മരവിപ്പിച്ച കൊലപാതക കേസിലെ പ്രതികളെ വെറുതെവിട്ടത് പൊലീസിന്റെ പരാജയമാണെന്നും ഭരണ നേതൃത്വത്തിനും ഇതില്‍ പങ്കുണ്ടെന്നും സതീശൻ ആരോപിച്ചു.
അതേസമയം, കാസര്‍കോട് റിയാസ് മൗലവി വധക്കേസ് കൃത്യമായാണ് കൈകാര്യം ചെയ്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത് ശരിയായ നിലപാടാണ്. സാക്ഷികള്‍ ആരും കൂറുമാറിയില്ലെന്നും സര്‍ക്കാര്‍ റിയാസ് മൗലവിയുടെ കുടുംബത്തോടൊപ്പം നില്‍ക്കുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
കാസർകോട് മദ്രസാ അധ്യാപകൻ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ടു. ആർഎസ്എസ് പ്രവർത്തകരായ അഖിലേഷ്, നിതിൻ, അജേഷ് എന്നിവരെയാണ് വെറുതെ വിട്ടത്. കാസർകോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. നിരാശാജനകമെന്നും നീതി ലഭിച്ചില്ലെന്നും റിയാസ് മൗലവിയുടെ കുടുംബം പ്രതികരിച്ചു. അപ്പീൽ നൽകാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.
Post a Comment