അരവിന്ദ് കേജ്രിവാൾ ഒരു സിംഹമാണ്, അദ്ദേഹത്തെ അധികനാൾ അടച്ചിടാൻ കഴിയില്ല': സുനിത കേജ്രിവാൾ

(www.kl14onlinenews.com)
(31-MAR-2024)

'അരവിന്ദ് കേജ്രിവാൾ ഒരു സിംഹമാണ്, അദ്ദേഹത്തെ അധികനാൾ അടച്ചിടാൻ കഴിയില്ല': സുനിത കേജ്രിവാൾ
ഡൽഹി രാം ലീല മൈതാനിയിൽ ഇന്ത്യാ മുന്നണി ആഹ്വാനം ചെയ്ത മഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. 'ലോക്തന്ത്ര ബച്ചാവോ' റാലിയിൽ ഇന്ത്യ മുന്നണിയിലെ മുഴുവൻ ഉന്നത നേതാക്കളും പങ്കെടുത്തു.

കേജ്രിവാൾ ഒരു സിംഹമാണെന്നും അദ്ദേഹത്തെ അധികകാലം ജയിലിൽ അടയ്ക്കാൻ കഴിയില്ല" എന്നും റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അരവിന്ദ് കേജ്രിവാളിൻ്റെ ഭാര്യ സുനിത പറഞ്ഞു.

"നിങ്ങളുടെ സ്വന്തം കേജ്രിവാൾ നിങ്ങൾക്ക് ജയിലിൽ നിന്ന് ഒരു സന്ദേശം അയച്ചിട്ടുണ്ട്. ഈ സന്ദേശം വായിക്കുന്നതിന് മുമ്പ് ഞാൻ നിങ്ങളോട് ഒരു കാര്യം ചോദിക്കാൻ ആഗ്രഹിക്കുന്നു, നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എൻ്റെ ഭർത്താവിനെ ജയിലിലടച്ചു. പ്രധാനമന്ത്രി ശരിയായ കാര്യമാണോ ചെയ്തത്? കേജ്രിവാൾ യഥാർത്ഥ രാജ്യസ്‌നേഹിയും സത്യസന്ധനുമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? നിങ്ങളുടെ കേജ്രിവാൾ ഒരു സിംഹമാണ്. അദ്ദേഹത്തെ അധികകാലം ജയിലിൽ അടയ്ക്കാൻ കഴിയില്ല. സുനിത പറഞ്ഞു

മാർച്ച് 21 ന് ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരെയാണ് പ്രതിപക്ഷ ഇന്ത്യ മുന്നണി മഹാ റാലി സംഘടിപ്പിച്ചത്

Post a Comment

Previous Post Next Post