(www.kl14onlinenews.com)
(21-MAR-2024)
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം. ഇഡി നടപടിയില്‍ എഎപി പിന്തുണയുമായി കോണ്‍ഗ്രസ് രംഗതെത്തി. പേടിച്ച സ്വേച്ഛാധിപതി ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കേജ്‌രിവാളിനെതിരായ ഇ.ഡി നടപടി ഭരണഘടനാവിരുദ്ധമെന്ന് പ്രിയങ്കാ ഗാന്ധി വിമര്‍ശിച്ചു. കേജ്‌രിവാളിന്റെ അറസ്റ്റ് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയിലെ അറസ്റ്റ് അംഗീകരിക്കാനാകില്ല തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അറസ്റ്റില്‍ സിപിഎം ശക്തമായി അപലപിച്ചു. ബി.ജെ.പിയുടേത് തോല്‍വി ഭയന്നുള്ള നീക്കമെന്ന് അഖിലേഷ് യാദവ് വിമര്‍ശിച്ചു.
മദ്യനയ അഴിമതിക്കേസിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. കേജ്‌രിവാളിന്റെ അറസ്റ്റ് തടയാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് നടപടി. ഇ.ഡി സംഘം അരവിന്ദ് കേജ്‌രിവാളിന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.
Post a Comment