അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനു പിന്നാലെ ഡൽഹിയിൽ ആളിക്കത്തി പ്രതിഷേധം,ബിജെപി ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി 2024

(www.kl14onlinenews.com)
(21-MAR-2024)

വാളിന്റെ അറസ്റ്റിനു പിന്നാലെ ഡൽഹിയിൽ ആളിക്കത്തി പ്രതിഷേധം,ബിജെപി ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി


ഡൽഹി: മദ്യനയ അഴിമതി കേസില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റു ചെയ്തതിന് പിന്നാലെ ഡൽഹിയിൽ വൻ സംഘർഷം. എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന്റെ അംഗങ്ങൾ ഡൽഹിയിലെ വസതിയിൽ എത്തി കെജ്രിവാളിനെ ചോദ്യം ചെയ്തതു മുതൽ, വസതിക്ക് പുറത്ത് വൻ പ്രതിഷേധമാണ് ഉയർന്നത്. ആം ആദ്മി പാര്‍ട്ടി നേതാക്കളും പ്രവർത്തകരും അടക്കം വൻ ജനക്കൂട്ടമാണ് നോർത്ത് ഡൽഹിയിലെ സിവിൽ ലൈനിലുള്ള കെജ്‌രിവാളിന്റെ വസതിക്ക് പുറത്ത് പ്രതിഷേധിക്കുന്നത്.

പ്രതിഷേധിക്കുന്ന പ്രവർത്തകരെ പൊലീസും മറ്റു സുരക്ഷ ഉദ്യോഗസ്ഥരും ചേർന്ന് അറസ്റ്റുചെയ്ത് നീക്കം ചെയ്യുന്നുണ്ട്. അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വിമർശനം. ജയിലിലടച്ചാൻ അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിലിരുന്ന ഭരക്കുമെന്നും ആം ആദ്മി നേതാക്കൾ വ്യക്തമാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ള സൗത്ത് ​ഗ്രൂപ്പിന് മദ്യ വിതരണ സോണുകൾ ലഭിക്കാൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും, മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുമായും ​ഗൂഢാലോചന നടത്തിയത്, മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകൾ കവിതയാണെന്നും ഇ.ഡി ആരോപിണമുണ്ട്. ഇതേ തുടർന്ന് കവിതയെ ഇഡി കസ്റ്റഡിയിൽ എടുത്തിരുന്നു. ഡൽഹിയിലെ ചില്ലറ മദ്യവിൽപ്പന മേഖലകളിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ ആം ആദ്മി സര്‍ക്കാരിന്റെ പുതിയ മദ്യനയമാണ് കേസിന് കാരണം.

ബിജെപി ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായതോടെ അരവിന്ദ് കേജ്‌രിവാളിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധവുമായി എ.എ.പിയും കോണ്‍ഗ്രസും. പി.സി.സി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലൗലിയും പ്രതിഷേധത്തില്‍. എ.എ.പി വനിത എം.എല്‍.എ രാഖി ബിര്‍ല ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുത്തു. വൈകുന്നേരം കേജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിലെത്തി ഇ.ഡി 2 മണിക്കൂര്‍ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇ.ഡി ആസ്ഥാനത്തിന് മുന്നില്‍ ഉള്‍പ്പെടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രധാനപാതകളില്‍ ബാരിക്കേഡുകള്‍ നിരത്തി. ബിജെപി ദേശീയ ആസ്ഥാനത്തിന് മുന്നില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിരിക്കുന്നത്. കേജ്‌രിവാളിന്റെ വീടിനുമുന്നില്‍ നാടകമെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി

ഇഡി നടപടിയില്‍ എഎപിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് രംഗതെത്തി. പേടിച്ച സ്വേച്ഛാധിപതി ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കേജ്‌രിവാളിനെതിരായ ഇ.ഡി നടപടി ഭരണഘടനാവിരുദ്ധമെന്ന് പ്രിയങ്കാ ഗാന്ധി വിമര്‍ശിച്ചു. കേജ്‌രിവാളിന്റെ അറസ്റ്റ് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയിലെ അറസ്റ്റ് അംഗീകരിക്കാനാകില്ല തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അറസ്റ്റില്‍ സിപിഎം ശക്തമായി അപലപിച്ചു. ബി.ജെ.പിയുടേത് തോല്‍വി ഭയന്നുള്ള നീക്കമെന്ന് അഖിലേഷ് യാദവ് വിമര്‍ശിച്ചു. ഇ.ഡി നടപടി അത്യന്തം പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

Post a Comment

Previous Post Next Post