രാമേശ്വരം എക്സ്പ്രസ്സിന് നീലേശ്വരത്ത് സ്റ്റോപ്പാവശ്യപ്പെട്ട് ഒപ്പുശേഖരണം ആരംഭിച്ചു

(www.kl14onlinenews.com)
(23-MAR-2024)

രാമേശ്വരം എക്സ്പ്രസ്സിന് നീലേശ്വരത്ത് സ്റ്റോപ്പാവശ്യപ്പെട്ട് ഒപ്പുശേഖരണം ആരംഭിച്ചു
നീലേശ്വരം:
റെയിൽവെ അനുവദിച്ച 16621/16622 രാമേശ്വരം - മംഗളൂരു- രാമേശ്വരം വീക്കിലി എക്സ്പ്രസ്സിന് നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ സ്റ്റോപ്പനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ റെയിൽവെ അധികൃതർക്ക് നിവേദനം സമർപ്പിക്കുന്നതിനായി ഒപ്പുശേഖരണം ആരംഭിച്ചു.
നീലേശ്വരം പ്രസ് ഫോറം പ്രസിഡണ്ട് സേതു ബങ്കളം ഉദ്ഘാടനം ചെയ്തു. ജനകീയ കൂട്ടായ്മ പ്രസിഡണ്ട് നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എ.വിനോദ് കുമാർ, നീലേശ്വര ജെ.സി.ഐ ട്രഷറർ എൻ. ശ്രീജിത്ത്, കേരളാവിഷൻ ഡയറക്ടർ ലോഹിതാക്ഷൻ, റഗ്ബി അസോസിയേഷൻ ജില്ലാ പ്രസിഡൻറ് മനോജ് പള്ളിക്കര,ലയൺസ് ഡിസ്ട്രിക്റ്റ് അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി ഇടയില്ലം രാധാകൃഷ്ണൻ നമ്പാർ, സേവാഭാരതി മുനിസിപ്പൽ പ്രസിഡൻ്റ് ഗോപിനാഥൻ മുതിരക്കൽ, ഇ. ബാലചന്ദ്രൻ നായർ, അയേൺ ഫാബ്രിക്കേഷൻ അസോസിയേഷൻ പ്രസിഡൻറ് മോഹൻ പ്രകാശ്, രാജാസ് ഹൈസ്കൂൾ പി.ടി.എ പ്രസിഡൻറ് വിനോദ് അരമന, ഉബുണ്ടു ക്ലബ്ബ് വൈസ് പ്രസിഡൻ്റ് കെ. രാജേന്ദ്രൻ കോറോത്ത്, ജെ.സി.ഐ എലൈറ്റ് പ്രസിഡൻ്റ് എൻ.സുരേന്ദ്ര പൈ, കെ.എസ്.എസ് പി.യു നേതാവ് എ.വി പത്മനാഭൻ, തത്വമസി യോഗ കേന്ദ്രം ഡയറക്ടർ അശോക് രാജ്, ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി ചന്ദ്രൻ നവോദയ, ജീവിത സമന്വയ സാംസ്കാരിക വേദി കൺവീനർ സുരേഷ് കുമാർ നീലേശ്വരം, കാരുണ്യ പ്രവർത്തകൻ സായിദാസ്, സി.കെ അബ്ദുൾ സലാം, പി.വി സത്യൻ, സീമ, സ്മിത എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി കെ.വി.സുനിൽരാജ് സ്വാഗതവും കെ.വി.പ്രിയേഷ്കുമാർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post