(www.kl14onlinenews.com)
(26-FEB-2024)
ഷാർജ സ്കൈലൈൻ യൂണിവേഴ്സിറ്റി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫ്രണ്ട്സ് ക്രിക്കറ്റ് ലീഗ് ടൂർണമെൻ്റിൽ ഹൈവേ പാണലം യുഎഇ ജേതാക്കളായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ
സിറ്റി ഫ്രണ്ട്സ് ചാലക്കുന്നിനെയാണ് ഹൈവേ പാണലം യുഎഇ പരാജയപ്പെടുത്തിയത്.
ഫൈനൽ മത്സരത്തിൽ ഹൈവേ പാണലത്തിൻ്റെ സഫുവാൻ മാൻ ഓഫ് ദി മാച്ച് അർഹനായി. സിറ്റി ഫ്രണ്ട്സ് ചാലക്കുന്നിൻറെ ശിഹാബ് ടൂർണമെൻ്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
കാസറഗോടെ പ്രമുഖ ടീമുകളായ ഹൈവേ പാണലം,നാസ്ക് നായന്മാർമൂല,പാസ്ക് പെരുമ്പള,ഫ്രണ്ട്സ് ചാല,ടഫീസ് കടവത്ത്,ബാസ്ക് ബെദിര,സിറ്റി ഫ്രണ്ട്സ് ചാലക്കുന്ന്,ടീം അണങ്കൂറിയൻസ് എന്നീ ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുത്തത്.
Post a Comment