ട്രെയിനില്‍ റീല്‍സ് ചിത്രീകരണം ; നടപടിയെടുക്കണമെന്ന് യാത്രക്കാര്‍

(www.kl14onlinenews.com)
(26-FEB-2024)

ട്രെയിനില്‍ റീല്‍സ് ചിത്രീകരണം ; നടപടിയെടുക്കണമെന്ന് യാത്രക്കാര്‍

മുംബൈ : പൊതു ഇടങ്ങളില്‍ റീല്‍സ് എടുക്കുന്ന പതിവ് ഇപ്പോള്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത്തരം ട്രെന്‍ഡുകള്‍ ചില സമയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട്. മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ ഒരു യുവതി ഭോജ്പുരി ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലാണ്.

സഞ്ചരിക്കുന്ന ട്രെയിനിലായിരുന്നു യുവതിയുടെ നൃത്തം. യുവതി സീറ്റില്‍ നിന്ന് പെട്ടെന്ന് എഴുന്നേറ്റ് ഭോജ്പുരി ഗാനത്തിന് ചുവടുവയ്ക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. യുവതിയുടെ അപ്രതീക്ഷിത നൃത്തം അമ്പരപ്പോടെ വീക്ഷിക്കുന്ന കാണികളെയും വീഡിയോയില്‍ കാണാം. നൃത്തം പല യാത്രക്കാര്‍ക്കും അരോചകമായി തോന്നി.

യാത്രക്കാരില്‍ പലരും ഇതിനോട് പ്രതികരിച്ചു. സംഭവത്തില്‍ നടപടി എടുക്കണമെന്ന് സെന്‍ട്രല്‍ റെയില്‍വേ സെക്യൂരിറ്റി വകുപ്പിന് മുംബൈ റെയില്‍വേ പൊലീസ് നിര്‍ദേശം നല്‍കി. ട്രെയിനുകളില്‍ ഇത്തരം പ്രവര്‍ത്തികള്‍ വര്‍ധിക്കുന്നുവെന്നും റെയില്‍വേ മന്ത്രാലയം ഇതിനെതിരെ നടപടിയെടുക്കണമെന്നും യാത്രക്കാര്‍ ചൂണ്ടിക്കാണിച്ചു.

Post a Comment

Previous Post Next Post