(www.kl14onlinenews.com)
(26-FEB-2024)
മൊഗ്രാൽ പുത്തൂർ : താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ സർ ഗോക്സവത്തിൽ പങ്കെടുത്ത് വിജയികളായവരെയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് നാടോടി നൃത്തത്തിലും ഒപ്പനയിലുംഎ ഗ്രേഡ് നേടിയ സന്ദേശം ബാലവേദി അംഗം സൗമ്യ .ഡി. യെയും സന്ദേശം ഗ്രന്ഥാലയം ആദരിച്ചു. കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബസ്സ് ഓണേർസ് അസോസിയേഷൻ ജില്ലാ ട്രഷറർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സലീം സന്ദേശം, രാജേഷ്.എം.ബഷീർ ഗ്യാസ് , അബ്ദുൾ സത്താർ ഫാൻസി , സൗമ്യ ടീച്ചർ, ജമാൽ കോട്ടക്കുന്ന്, ഫാത്തിമ ബാനിയ, സൻവ, നാസർ കെ.എം, സല്ലാഖ് , സനൂഖ് എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും സന്ദേശം ജി.സി.സി. ചെയർമാൻ അബ്ബാസ് അക്കരക്കുന്ന് നന്ദിയും പറഞ്ഞു
Post a Comment