ആലംപാടി ഉദയാസ്തമന ഉറൂസ്: ദഫ്മുട്ട് വിളംബരം ഉൽഘാടനം ചെയ്തു

(www.kl14onlinenews.com)
(13-JAN-2024)

ആലംപാടി ഉദയാസ്തമന ഉറൂസ്:
ദഫ്മുട്ട് വിളംബരം ഉൽഘാടനം ചെയ്തു
ആലംപാടി: നവീകരിച്ച ഖിള്ർ ജുമാ മസ്ജിദ് ഉദ്ഘടനവും ഉദയാസ്തമന ഉറൂസ് നേർച്ചയും ജനുവരി 21മുതൽ 28 വരെ നടക്കുന്നതിന്റെ
പ്രചരാണാർത്ഥം പബ്ലിസിറ്റി&മീഡിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ആലംപാടിയുടെ പരിസര മഹല്ലുകളിൽ നടത്തുന്ന ദഫ്മുട്ട് വിളംബരം വെള്ളിയാഴ്ച ജുമുഅക്ക് ശേഷം സൗദി ആലംപാടിജമാഅത്ത് പ്രസിഡന്റ് ബക്കർ മിഹ്റാജും,യുഎഇ ആലംപാടി ജമാഅത്ത് പ്രസിഡന്റ് സിബി മുഹമ്മദും ചേർന്ന് ഖിള്ർ ജുമാമസ്ജിദ് പരിസത്ത് ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് ഭാരവാഹികൾ ഉറൂസ് കമ്മിറ്റി ഭാരവാഹികൾ സംബന്ധിച്ചു.

Post a Comment

Previous Post Next Post