പാണലത്ത് അടിപ്പാത നിർമ്മിക്കണം; ആക്ഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

(www.kl14onlinenews.com)
(13-JAN-2024)

പാണലത്ത് അടിപ്പാത നിർമ്മിക്കണം; ആക്ഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്
കാസർകോട് :
പാണലം, നാഷണൽ ഹൈവേയിൽ പാണലത്ത് അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു.യു മുഹമ്മദ് കുഞ്ഞി ചെയർമാനായും ടി എം എ കരീം പാണലം കൺവീനർ ആയുമായാണ് കമ്മിറ്റി രൂപീകരിച്ചത്.
പാണലം ജുമാ മസ്‌ജിദ്‌, ജലാലിയ മസ്ജിദ്,താഹ മസ്ജിദ്,പെട്രോൾ പമ്പ്, കെ വി ർ കാർ ഷോറൂം, മറ്റു നിരവധി വ്യാപാര സ്ഥാപനങ്ങൾ,പാണലം ഉക്കമ്പടി ചെങ്കള ബെപാസ്സ്‌ റോഡ്, പാണലം ബെദിര അണങ്ങൂർ കണക്ഷൻ റോഡ്, പാണലം ആലമ്പാടി ബദിയടുക്ക റോഡ്എന്നിവ യിവിടെയുണ്ട് . നാഷണൽ ഹൈവേ വികസനത്തിൽ തീർത്തും ഒറ്റപെട്ടു പോയ ഇവിടെ അടിപ്പാതയില്ലെങ്കിൽ ജീവിതം പ്രയാസകരമാവും .
ആക്ഷൻ കമ്മിറ്റി രൂപീകര യോഗത്തിൽ പി എ അബ്ദുല്ലഅധ്യക്ഷത വഹിച്ചു.പാണലം ജമാഅത്ത് പ്രസിഡന്റ് യു മുഹമ്മദ് കുഞ്ഞി ഉൽഘടനം  ചെയ്തു.ടി എം എ ഖാദർ സ്വാഗതം പറഞ്ഞു.കെ എ മുഹമ്മദ് ഹനീഫ,ടി എം എ കരീം,കാദർ പാലോത്,അബ്ദു സലാം പാണലം, സലാം പട്ടയിൽ,അബ്ബാസ് എം കെ പ്രസംഗിച്ചു,

Post a Comment

Previous Post Next Post