മനുഷ്യച്ചങ്ങലക്ക് നിഖിലാ വിമലിനെ വീട്ടിലെത്തി ക്ഷണിച്ച് ഡിവൈഎഫ്‌ഐ

(www.kl14onlinenews.com)
(13-JAN-2024)

മനുഷ്യച്ചങ്ങലക്ക് നിഖിലാ വിമലിനെ വീട്ടിലെത്തി ക്ഷണിച്ച് ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മനുഷ്യച്ചങ്ങലക്ക് നിഖിലാ വിമലിന് ഡിവൈഎഫ്‌ഐയുടെ ക്ഷണം സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ രഞ്ജിത്ത് എ ആര്‍, മീനു സുകുമാരന്‍, എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ അഡ്വ. മനീഷാ രാധാകൃഷ്ണന്‍ എന്നിവരാണ് നടിയുടെ വീട്ടിലെത്തി ക്ഷണിച്ചത്. റെയില്‍വേ യാത്രാദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെയാണ് ജനുവരി 20ന് നടക്കുന്ന മനുഷ്യച്ചങ്ങല.

വി കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!

റെയില്‍വേ യാത്രാദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ മനുഷ്യച്ചങ്ങല 2024 ജനുവരി 20 കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ. മലയാള ചലച്ചിത്ര നടി നിഖില വിമലിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു. മനുഷ്യ ചങ്ങലയില്‍ പങ്കാളിയാവാന്‍ വേണ്ടി ക്ഷണിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ രഞ്ജിത്ത് എ ആര്‍, മീനു സുകുമാരന്‍, എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ അഡ്വ. മനീഷാ രാധാകൃഷ്ണന്‍ എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post