അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കാസർകോട് പുതുവത്സരാഘോഷ പരിപാടി സംഘടിപ്പിച്ചു

(www.kl14onlinenews.com)
(02-JAN-2024)

അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കാസർകോട് പുതുവത്സരാഘോഷ പരിപാടി സംഘടിപ്പിച്ചു
കാസർകോട്:
അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കാസർകോടിൻ്റെ പുതുവത്സരാഘോഷം പ്രസ്റ്റിജ് സെൻററിൽ വെച്ച് നടന്നു. ക്ലബ്ബ് പ്രസിഡണ്ട് അച്ചു നായന്മാർമൂല കേക്ക് മുറിച് പരിപാടിക്ക് തുടക്കം കുറിച്ചു. പരിപാടിയിൽ ഖത്തറിലെ വ്യവസായിയും സാമൂഹ്യ പ്രവർത്തകനും ഇസ് കോ ചെയർമാനുമായ ഹാരിസ് നായിമാരമൂല മുഖ്യാതിഥിയായിരുന്നു. സോൺ ചെയർമാൻ എസ്സ് റഫീക്ക് .ക്ലബ്ബ് സെക്രട്ടറി സമിർ ആമസോണിക്സ്, ക്ലബിൻ്റെ പ്രധാനപ്പെട്ടഭാരവാഹികളായ ഷാഫി എ നെല്ലിക്കുന്ന്, അൻവർ കെ ജി, നൗഷാദ് ബായിക്കര, സിറാജുദ്ദീൻ മുജാഹിദ്, തുടങ്ങിയവർ പുതുവത്സര സന്ദേഷം അറിയിച് സംസാരിച്ചു.

Post a Comment

Previous Post Next Post