(www.kl14onlinenews.com)
(02-JAN-2024)
ദോഹ: ഗസ്സക്കുള്ള മാനുഷിക സഹായങ്ങളുടെ തുടർച്ചയായി പുതുവർഷത്തിൽ മൂന്നു വിമാനങ്ങളിലായി ഗസ്സയിലേക്ക് കൂടുതൽ ദുരിതാശ്വാസ വസ്തുക്കൾ എത്തിച്ച് ഖത്തർ. മരുന്നും ഭക്ഷ്യവസ്തുക്കളും ശൈത്യകാല വസ്ത്രങ്ങളും താമസവസ്തുക്കളുമായി 135 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് ഖത്തർ തിങ്കളാഴ്ച ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തിച്ചത്.
ഇവിടെനിന്ന് റഫ അതിർത്തി വഴി ഗസ്സയിലേക്ക് കൊണ്ടുപോകും. ഇതോടെ മൂന്നു മാസത്തിനിടെ ഖത്തറിന്റെ സഹായ വിമാനങ്ങളുടെ എണ്ണം 57 ആയി.
Post a Comment