(www.kl14onlinenews.com)
(01-JAN-2024)
കണ്ണൂര്‍: രാജ്യത്ത് ഹാപ്പിനെസ് അതിസമ്പന്നര്‍ക്കു മാത്രമായി ചുരുങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തളിപ്പറമ്പ് മണ്ഡലം ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള പട്ടിണി സൂചികയില്‍ 2013-ല്‍ രാജ്യം 55-ാം സ്ഥാനത്തായിരുന്നു. എന്നാല്‍ 2023 ലേക്ക് എത്തുമ്പോഴേക്കും 107-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. രാജ്യത്തെ ജനം ദാരിദ്ര്യം തീക്ഷ്ണതയോടെ അനുഭവിക്കുന്നുവെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. എന്നാല്‍ ഒരു വിഭാഗത്തിന് സന്തോഷമുണ്ടാകും. അവര്‍ സമ്പന്നരില്‍ നിന്ന് അതിസമ്പന്നരായി വളര്‍ന്നവരാണ്. സമ്പന്നര്‍ക്കും അതിസമ്പന്നര്‍ക്കും ഹാപ്പിനെസ് ഉണ്ടാകും. മറ്റു മഹാഭൂരിഭാഗം പാവപ്പെട്ടവര്‍ പാപ്പരീകരിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി വിശപ്പ് എല്ലാ കാഠിന്യത്തോടെയും അവര്‍ അനുഭവിക്കേണ്ടിവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഇതില്‍ നിന്നു കേരളം വേറിട്ടു നില്‍ക്കുന്നു. സമ്പന്നര്‍ അതിസമ്പന്നരും ദരിദ്രര്‍ അതിദരിദ്രരുമാകുന്ന സാമ്പത്തികനയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. എന്നാല്‍ കേരളം ബദല്‍നയമാണ് സ്വീകരിച്ചത്. കേരളത്തില്‍ 64,006 കുടുംബങ്ങള്‍മാത്രമാണ് അതിദരിദ്രരുള്ളത്. ജനസംഖ്യയുടെ 0.7 ശതമാനം മാത്രമാണിത്. അവരെ മൂന്നു വര്‍ഷം കൊണ്ട് ദാരിദ്ര്യ മുക്തരാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരു വര്‍ഷം തികഞ്ഞപ്പോള്‍ തന്നെ പകുതിയോളം കുടുംബങ്ങളെ അതിദാരിദ്രാവസ്ഥയില്‍ നിന്നു മുക്തരാക്കാന്‍ സാധിച്ചു. 2024 ഓടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
എം.വി. ഗോവിന്ദന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയായി. കെ.വി. സുമേഷ് എം.എല്‍.എ, ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍, റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലത, ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി. മുകുന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ റോബര്‍ട്ട് ജോര്‍ജ്, പി.കെ. പ്രമീള, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രമണി, വി.എം. സീന, കെ.പി. അബ്ദുള്‍ മജീദ്, ടി. ഷീബ, പി.പി. റെജി, വിസ്മയ പാര്‍ക്ക് ചെയര്‍മാന്‍ പി.വി. ഗോപിനാഥ്, എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ പി. ജയപ്രകാശ്, അല്‍മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുള്‍സലാം, കാനറ ബാങ്ക് ജനറല്‍ മാനേജര്‍ എസ്. പ്രേംകുമാര്‍, കേരള ബാങ്ക് കാസര്‍കോട് ജില്ലാ ഡയറക്ടര്‍ സാബു അബ്രഹാം, ടി.കെ. ഗോവിന്ദന്‍, വേലിക്കാത്ത് രാഘവന്‍, എ.എന്‍. ആന്തൂരാന്‍, സമദ് കടമ്പേരി, ടി.എം. ജെയിംസ്, പി. വിനോദ്, അഡ്വ. പി.എന്‍. മധുസൂദനന്‍, അനില്‍ പുതിയ പുരയില്‍, ജോജി ആനത്തോട്, ജെയ്സണ്‍ ചെമ്പേരി, കെ.സി. സോമന്‍ നമ്പ്യാര്‍, അനീസ് ചെങ്ങളായി, വത്സന്‍ മാസ്റ്റര്‍, ജെയ്സണ്‍ ചെമ്പേരി, പി.കെ. ശ്യാമള, കെ.സി. ഹരികൃഷ്ണന്‍, എന്‍. അനില്‍ കുമാര്‍, എം.സി. രാഘവന്‍, കെ. സന്തോഷ്, എ. നിശാന്ത് പങ്കെടുത്തു
Post a Comment