ഐഎംസിസി ഷാർജ കമ്മിറ്റി ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി

(www.kl14onlinenews.com)
(01-JAN-2024)

ഐഎംസിസി ഷാർജ കമ്മിറ്റി ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പുതുതായി തെരഞ്ഞെടുത്ത ഭാരവാഹികൾക്ക് ഐ എം സി സി ഷാർജ കമ്മിറ്റി സ്വീകരണം നൽകി . അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ തെരഞ്ഞെടുത്ത ഭാരവാഹികളെയും മാനേജിംഗ് കമ്മിറ്റി മെമ്പർമാരെയും ഡൊമോക്രാറ്റിക്ക് മുന്നണിയുടെ തെരഞ്ഞെടുപ്പ് സൂപ്പർവൈസർമാരെയുംറ ഐ എം സി സി കമ്മിറ്റി മെമ്മോന്റോ നൽകി ആദരിച്ചു. പ്രസിഡണ്ട് ഡോ:താഹിറലി പൊറാപ്പാടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് യു എ ഇ ഐ എം സി സി പ്രസിഡണ്ട് അഷറഫ് തച്ചോറത്ത് ഉൽഘാടനം ചെയ്തു. നിലപാടുകളിൽ ഉറച്ചു നിന്ന് കൊണ്ട് പ്രവാസികളുടെ വിഷയത്തിൽ ഐക്യപ്പെട്ട് മുന്നോട്ട് പോകുമെന്ന് സ്വീകരണ യോഗത്തിൽ മറുപടി പ്രസംഗം നടത്തി ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡൻ്റ് നിസാർ തളങ്കര പറഞ്ഞു. സ്വീകരണ ചടങ്ങിൽ ഐ എം സി സി നേതാക്കളായ കെ.എം കുഞ്ഞി ,അനീസ് നീർവ്വേലി , അബദുല്ല ബേക്കൽ , അബദുൽ ഖാദർ ഹാജി , മുഹമ്മദ് കൊത്തിക്കാൻ, ജാസിർ , അമീർ ഫുജൈറ, ഗഫൂർ ഫുജൈറ , നബീൽ അഹമ്മദ് , മുന്നണി കൺവിനർ രാജേഷ് നിട്ടൂർ , വിവിധ സംഘടന നേതാക്കളായ സമീന്ദ്രൻ, വർഗ്ഗീസ് ജോർജ് , മോഹനൻ , അഭിലാഷ്, സയ്യിദ് ,റെജി മോഹൻ, യൂസുഫ് സഗീർ, കെ.ബാലകൃഷ്ണൻ , പ്രകാശ്, മൊയ്തീൻ, ജോയ് തോട്ടുങ്കൽ , അഡ്വ: സന്തോഷ് നായർ , കെ സി കെ സലീം , അഡ്വ.ഫരീദ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി യൂനുസ് അതിഞ്ഞാൽ സ്വാഗതവും അഷറഫ് NVK നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post