ഗവര്‍ണര്‍ ഭരണഘടനയേയും സുപ്രിം കോടതിയെയും പരിഹസിക്കുന്നു; പി ജയരാജന്‍

(www.kl14onlinenews.com)
(01-JAN-2024)

ഗവര്‍ണര്‍ ഭരണഘടനയേയും സുപ്രിം കോടതിയെയും പരിഹസിക്കുന്നു; പി ജയരാജന്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഏജന്റായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഗവര്‍ണര്‍ പദവി എടുത്തുകളയാന്‍ അഭിപ്രായ രൂപീകരണം വേണമെന്ന് പി ജയരാജന്‍ വ്യക്തമാക്കി. ഗവര്‍ണര്‍ ഭരണഘടനയേയും സുപ്രിം കോടതിയെയും പരിഹസിക്കുന്നു.

ജി സുധകാരന്റെ വിമര്‍ശനം എന്തെന്ന് അറിയില്ലെന്ന് പി ജയരാജന്‍ പ്രതികരിച്ചു. രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കുന്ന നിലപാടാണ് സിപിഐഎമ്മിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിനീതരായി പെരുമാറണം. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടി തിരുത്തുമെന്നും പി ജയരാജന്‍ വ്യക്തമാക്കി.

അതേസമയം സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ജി. സുധാകരനെ ഒഴിവാക്കി. പുന്നപ്ര വടക്ക് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ നിന്നാണ് ജി.സുധാകരനെ ഒഴിവാക്കിയത്. ജി സുധാകരന്റെ വീട് ഉള്‍പ്പെടുന്ന പ്രദേശത്തെ ലോക്കല്‍ കമ്മിറ്റി ഓഫിസാണിതെന്നാണ് ശ്രദ്ധേയം. ആര്‍.മുരളീധരന്‍ നായര്‍ സ്മാരക ഓഫീസ് മന്ത്രി സജി ചെറിയാനാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.

Post a Comment

Previous Post Next Post