(www.kl14onlinenews.com)
(23-DEC-2023)
ദോഹ: ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പിനോടനുബന്ധിച്ച് ഗതാഗത സംവിധാനം സജ്ജമാക്കി പൊതുഗതാഗത വിഭാഗമായ മുസാവലത്ത്. 900 ബസുകളാണ് സര്‍വീസുകളാണ് കാണികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 900 ബസില്‍ 50 ശതമാനം ഇലക്ട്രിക് ബസുകള്‍ ആയിരിക്കും. 54ലധികം രാജ്യങ്ങളില്‍ നിന്നും വിദഗ്ധ പരിശീലനം ലഭിച്ച 1000 ഡ്രൈവര്‍മാരും 500 സപ്പോര്‍ട്ടിംഗ് സാറ്റാഫും അടങ്ങുന്ന സംഘമാണ് സര്‍വീസ് നടത്തുന്നത്.
വിഐപികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും തടസമില്ലാത്ത പ്രീമിയം അനുഭവങ്ങള്‍ ഉറപ്പാക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുസാവലത്ത് അധികൃതര്‍ അറിയിച്ചു. ലോകകപ്പ് ഫുട്ബോളിന് സര്‍വീസ് നടത്തി അനുഭവ സമ്പത്തുണ്ട് മുസാവലത്തിന്.
ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ മാമാങ്കം കാണാന്‍ എത്തുന്ന കാണികള്‍ക്ക് തടസമില്ലാത്ത യാത്രാനുഭവം നല്‍കുക എന്നതാണ് ലക്ഷ്യമെന്ന് കര്‍വ സിഇഒ ഫഹദ് സാദ് അല്‍ ഖഹ്താനി പറഞ്ഞു. കഴിഞ്ഞ ദിവസം ട്രെയല്‍ റണ്‍ നടത്തിയിരുന്നു. അല്‍ബൈത്ത്, അല്‍ ജുനൂബ്, അല്‍ തുമാമ, അബ്ദുള്‍ ബിന്‍ ഖലീഫ എന്നിവിടങ്ങലിലെ പ്രധാന സ്റ്റേഡിയങ്ങളിലേക്ക് മെട്രോ ഷട്ടില്‍ സര്‍വീസുകളും ലുസൈല്‍ സ്ര്റേഡിയത്തില്‍ പാര്‍ക്ക് ആന്‍ഡ് റൈഡ് ഓപ്ഷനുകളും സജ്ജീകരിക്കും.
Post a Comment